ഇന്ത്യന്‍ പെട്രോളിയം മന്ത്രി യുഎഇയില്‍

ദുബയ്: കേന്ദ്ര ഇന്ധന, പ്രകൃതിവാതക മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ത്രിദിന ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ന് യുഎഇയിലെത്തുന്നു. യുഎഇ പെട്രോളിയം മന്ത്രി സുഹൈല്‍ ഫറാജ് അല്‍ മസ്‌റൂയി, യുഎഇ ഊര്‍ജ വ്യവസായമന്ത്രിയും അബൂദബി നാഷനല്‍ ഓയില്‍ കമ്പനി (അഡ്‌നോക്) മേധാവിയുമായ ഡോ. സുല്‍ത്താന്‍ അല്‍ ജാബറുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഉഭയകക്ഷി പ്രകാരം ഉണ്ടാക്കിയ ഹൈഡ്രോകാര്‍ബണ്‍ പദ്ധതിയുടെ പുരോഗതി ഇരുരാജ്യങ്ങളും ചര്‍ച്ചചെയ്യും. ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശന സമയത്തുണ്ടാക്കിയ ഇന്ധനസംഭരണ പദ്ധതി ഉദ്ഘാടനം ചെയ്യും. മംഗളൂരുവില്‍ 5.86 ദശലക്ഷം വീപ്പ അസംസ്‌കൃത എണ്ണ സംഭരണശേഷി സ്ഥാപിക്കാനുള്ള അനുമതിയാണ് അഡ്‌നോക്കിന് ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. യുഎഇ മാനവവിഭവശേഷി മന്ത്രി നാസര്‍ അല്‍ ഹംലിയുമായും ധര്‍മേന്ദ്ര കൂടിക്കാഴ്ച നടത്തും. നിരവധി ഉദ്യോഗസ്ഥരും ഇദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it