ഇന്ത്യന്‍ നായകന് സുനില്‍ ഛേത്രിക്ക് പ്രണയസാഫല്യം
BY fousiya sidheek9 Nov 2017 2:53 AM GMT
fousiya sidheek9 Nov 2017 2:53 AM GMT
കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ഛേത്രിക്ക് പ്രണയസാഫല്യം. മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരവും മോഹന്‍ ബഗാന് ഇതിഹാസവുമായ സുബ്രതാ ഭട്ടാചാര്യയുടെ മകള്‍ സോനം ഭട്ടാചാര്യയെയാണ് ആറു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ താരം മിന്നു കെട്ടാനൊരുങ്ങുന്നത്. അടുത്ത മാസം നാലിന് കൊല്‍ക്കത്തയിലായിരിക്കും വിവാഹചടങ്ങുകള്‍ നടക്കുക.കഴിഞ്ഞ ഫെബ്രുവരിയില്‍ വിവാഹം ഉണ്ടാവുമെന്നു കഴിഞ്ഞ വര്‍ഷം തന്നെ സുനില്‍ഛേത്രി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം കൊല്‍ക്കത്തയിലെത്തി സുബ്രതാഭട്ടാചാര്യയുമായി സംസാരിച്ച ശേഷമായിരുന്നു ഛേത്രി വിവാഹവിവരം അറിയിച്ചത്. എന്നാല്‍ മല്‍സരങ്ങളുടെ ആധിക്യം മൂലം വിവാഹം നീണ്ടു പോവുകയായിരുന്നു. ഐഎസ്എല്‍ ഫിക്സചറുകളുടെ തിരക്കിനിടയില്‍ തന്നെയായിരിക്കും താരത്തിന്റെ വിവാഹവും സല്‍ക്കാരചടങ്ങുകളും നടക്കുന്നത്. 2005 മുതല്‍ ഇന്ത്യക്കായി ബൂട്ട് കെട്ടുന്ന താരം 55 കളികളില്‍ നിന്നായി 96 ഗോളുകളും നേടിയിട്ടുണ്ട്.
Next Story
RELATED STORIES
1,42,799 പേര് വീട്ടില്‍ വോട്ടിട്ടു: വോട്ട് രേഖപ്പെടുത്തിയവര്‍ 81...
23 April 2024 9:40 AM GMT10 അനാക്കോണ്ട പാമ്പുകളുമായി ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ യുവാവ്...
23 April 2024 7:18 AM GMTപരിശീലനപ്പറക്കലിനിടെ മലേഷ്യന്‍ നാവികസേനയുടെ ഹെലികോപ്റ്ററുകള്‍...
23 April 2024 7:07 AM GMTമോദിയുടെ വിദ്വേഷപ്രസംഗം വൃന്ദാ കാരാട്ടിന്റെ അഭിഭാഷകന് ഇന്ന് സുപ്രീം...
23 April 2024 6:58 AM GMTരാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക തള്ളണമെന്ന ഹരജി തള്ളി...
23 April 2024 6:47 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMT