ഇന്ത്യന്‍ നഴ്‌സുമാരുടെ ദുരിതം നീളുന്നു

സുനു ചന്ദ്രന്‍   ആലത്തൂര്‍

ആലത്തൂര്‍: ജോലിയും ശമ്പളവുമില്ലാതെ 51 മലയാളികള്‍ ഉ ള്‍െപ്പടെ 58 ഇന്ത്യന്‍ നഴ്‌സുമാര്‍ കുവൈത്തിലെ ഫര്‍വാനയില്‍ ഒന്നര വര്‍ഷമായി അനുഭവിക്കുന്ന ദുരിതത്തിന് ഇതുവരെയും അറുതിയായില്ല. കുവൈത്ത് ലേബര്‍ ഉേദ്യാഗസ്ഥരുമായി ചര്‍ച്ച നടത്തുമെന്നു പറഞ്ഞെങ്കിലും അതും നടന്നില്ല.  ഇന്ത്യന്‍ എംബസിയിലെ ലേബര്‍ വിഭാഗം ഉദ്യോഗസ്ഥര്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയവുമായി നടത്തിയ അനൗപചാരിക ചര്‍ച്ചയിലാണു ലേബര്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്താമെന്ന ധാരണ ഉണ്ടായത്. എംബസി ഷാറെ ദഫാറെ രാജ്‌ഗോപാല്‍ സിങ്, എച്ച്എസി കെകെ പഹല്‍, ലേബര്‍ വിഭാഗം സെക്കന്‍ഡ് സെക്രട്ടറി യുഎസ്‌സിബി എന്നിവരാണ് അനൗപചാരിക ചര്‍ച്ചയ്ക്കു നേതൃത്വം നല്‍കിയത്.2015 ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെ കൊച്ചി, ബംഗളൂരു, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയം പ്രതിനിധികള്‍ നടത്തിയ അഭിമുഖത്തില്‍ വിജയിച്ച്€കുവൈത്തിലെത്തിയവരാണ് ഒന്നര വര്‍ഷമായി ദുരിതമനുഭവിക്കുന്നത്. കുവൈത്തിലെ 11ഓളം റിക്രൂട്ടിങ് ഏജന്‍സികളാണ് ആരോഗ്യ മന്ത്രാലയത്തിനു വേണ്ടി ഇന്ത്യന്‍ ഏജന്റുമാര്‍ മുഖേന അഭിമുഖം നടത്തിയത്. 2016ല്‍ കുവൈത്തിലെത്തിയ 58 പേരില്‍ ഒരു പുരുഷ നഴ്‌സ് മാത്രമാണുള്ളത്. ഇതില്‍ 23 പേര്‍ക്ക് ഒരു വര്‍ഷത്തേക്ക് ഇക്കാമ അനുവദിച്ചു. എന്നാല്‍ ബാക്കിയുള്ളവര്‍ക്കു മൂന്നു മാസത്തെ സന്ദര്‍ശക വിസ കഴിഞ്ഞതോടെ പുറത്തിറങ്ങാന്‍ കഴിയാതായി. 58 പേരില്‍ 41 പേരുടെ വിവരങ്ങള്‍ വച്ച് നഴ്‌സുമാരില്‍ ചിലര്‍ ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കിയതോടെയാണു സംഭവം ചര്‍ച്ചയായത്. ഇതിനിടെ കുവൈത്തിലെ റിക്രൂട്ടിങ് ഏജന്‍സികളുടെ ഓഫിസുകളിലും ഇവര്‍ ബന്ധപ്പെട്ടിരുന്നു.എന്നാല്‍ ഇതിലെ ഒരു റിക്രൂട്ടിങ് ഏജന്‍സി കഴിഞ്ഞ മാസം 670 ഇന്ത്യന്‍ നഴ്‌സുമാരെ വീണ്ടും റിക്രൂട്ട് ചെയ്തു. 2010 നഴ്‌സുമാരെ വീണ്ടും ഇന്ത്യയില്‍ നിന്നു റിക്രൂട്ട് ചെയ്യാനിരിക്കുകയായിരുന്നു. 100ഓളം നഴ്‌സുമാര്‍ ജോലിയും ശമ്പളവുമില്ലാതെ ദുരിതമനുഭവിക്കുന്നതായി കുവൈത്ത് നഴ്‌സസ് അസോസിയേഷന്‍ ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചതിനെ തുടര്‍ന്നു ലേബര്‍ വിഭാഗം ഇതു താല്‍ക്കാലികമായി നിര്‍ത്തി വച്ചു.നാട്ടിലേക്കു മടങ്ങുന്നതിനു പകരം കുവൈത്ത് ആരോഗ്യമന്ത്രാലയത്തില്‍ തന്നെ ജോലി ലഭിക്കുമെന്ന പ്രത്യാശയിലാണു നഴ്‌സുമാര്‍. ഇതിനിടെ കഴിഞ്ഞദിവസം കുവൈത്തില്‍ പുതിയ മന്ത്രിസഭ അധികാരമേറ്റു. പുതിയ ആരോഗ്യമന്ത്രി വന്ന ശേഷം ചര്‍ച്ചയാവാമെന്ന നിലപാടിലാണ് ലേബര്‍ വകുപ്പ്. ഇതോടെ നഴ്‌സുമാരുടെ ദുരവസ്ഥ  നീളുമെന്ന് ഉറപ്പായി.
Next Story

RELATED STORIES

Share it