kozhikode local

ഇന്ത്യന്‍ ദേശീയത പുറം തള്ളലിലൂടെ രൂപപ്പെട്ടതല്ല : ഡോ. സുനില്‍ പി ഇളയിടം



കോഴിക്കോട് : ഇന്ത്യന്‍ ദേശീയത പുറം തള്ളലിലൂടെ രൂപപ്പെട്ടതല്ല എന്നും പാവങ്ങളില്‍ പാവങ്ങളുടേതും  ആട്ടിപ്പായിക്കപ്പെടുന്നവരുടേതും ആണ് യഥാര്‍ത്ഥ ഇന്ത്യ എന്നും സാംസ്‌കാരിക ചിന്തകനും എഴുത്തുകാരനുമായ ഡോ.സുനില്‍ പി. ഇളയിടം.“ജനകീയ സദസ്സില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ മുഴുവന്‍ സാമാന്യ ജനങ്ങളെയും ഒരു കുടകീഴില്‍ കൊണ്ടുവരുവാന്‍ യഥാര്‍ത്ഥ ദേശീയതക്ക് കഴിഞ്ഞിരുന്നു. ബ്രിട്ടീഷ് വിരുദ്ധതയിലൂന്നിയ ഇന്ത്യന്‍ ദേശീയതയ്ക്ക് സ്വാതന്ത്ര്യസമരകാലത്ത് മത ഭാഷാ ഭിന്നതകള്‍ക്കപ്പുറം ജനങ്ങളെ ഒന്നിപ്പിക്കാന്‍ കഴിഞ്ഞു. അന്ന് ബ്രിട്ടിഷ്‌കാരോട് സമരം ചെയ്ത് ഊര്‍ജ്ജം പാഴാക്കേണ്ട എന്ന നിലപാടായിരുന്നു സവര്‍ണരടക്കമുള്ള ഹിന്ദുത്വ വാദികള്‍ക്ക്. മുസ്ലീം, ക്രിസ്ത്യന്‍ മത വിഭാഗങ്ങളോടും, കമ്മ്യൂണിസ്റ്റുകാരോടുമാണ് സമരം ചെയ്യേണ്ടതെന്ന നിലപാടായിരുന്നു അവര്‍ക്ക് . എന്നാല്‍ ഇന്ന് യഥാര്‍ത്ഥ ദേശീയതക്ക് വ്യതിചലനം സംഭവിക്കുകയാണ്. പാവങ്ങളുടെ കണ്ണീര് ഒപ്പേണ്ട സാഹചര്യമുള്ള ഇന്നത്തെ ഇന്ത്യയില്‍ പാവങ്ങളെ കൊന്നൊടുക്കുന്നതും പാവങ്ങളെ ആത്മഹത്യയിലേക്ക് തള്ളി വിടുന്നതുമായ നയസമീപനമാണ് ഇന്ന് രാജ്യത്ത് നില നില്‍ക്കുന്നത്- അദ്ദേഹം ചൂണ്ടിക്കാട്ടി. എഐഐഇഎ വൈസ് പ്രസിഡന്റ് എം കുഞ്ഞികൃഷ്ണന്‍ സംസാരിച്ചു. എഐസി എംപ്ലോയീസ് യൂനിയന്‍ വനിതാ സബ് കമ്മിറ്റി “കാളകളി” എന്ന നാടകം അവതരിപ്പിച്ചു.എംപ്ലോയീസ് യൂനിയന്‍ കോഴിക്കോട് സിവിഷന്‍ പ്രസിഡന്റ് ഐ കെബിജു അധ്യക്ഷത വഹിച്ചു.  ജനറല്‍ സെക്രട്ടറി പി പി കൃഷ്ണന്‍, ജോയന്റ് സെക്രട്ടറി എം ജെശ്രീരാം സംസാരിച്ചു.
Next Story

RELATED STORIES

Share it