ഇന്ത്യന്‍ താരം വികാസ് ഗൗഡയ്ക്ക് റിയോ ഒളിംപിക്‌സ് യോഗ്യത

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഡിസ്‌കസ് ത്രോ താരം വികാസ് ഗൗഡ അടുത്ത വര്‍ഷം ബ്രസീലിലെ റിയോയില്‍ നടക്കാനിരിക്കുന്ന ഒളിംപിക്‌സില്‍ മല്‍സരിക്കാന്‍ യോഗ്യത നേടി. അന്താരാഷ്ട്ര അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ (ഐഎഎഎഫ്) ഒളിംപിക്‌സിനുള്ള യോഗ്യതാ മാര്‍ക്കില്‍ ഇളവ് വരുത്തിയതാണ് വികാസിനു തുണയായത്.
ഈ വര്‍ഷം ഏപ്രിലില്‍ ഡിസ്‌കസ് ത്രോയില്‍ 66 മീറ്ററായിരുന്നു ഒളിംപിക് യോഗ്യതയായി ഐഎഎഎഫ് നിശ്ചയിച്ചിരുന്നത്. ഇത് 65 മീറ്ററാക്കി കുറച്ചതോടെ ഇന്ത്യന്‍ താരവും ഒളിംപിക്‌സിനു ടിക്കറ്റെടുക്കുകയായിരുന്നു. ഈ വര്‍ഷം മേയില്‍ ജമൈക്കന്‍ ഇന്‍വിറ്റേഷനല്‍ അത്‌ലറ്റിക്‌സ് മീറ്റില്‍ വികാസ് 65.14 മീറ്റര്‍ എറിഞ്ഞിരുന്നു. ഈയിനത്തില്‍ സ്വര്‍ണവും വികാസിനായിരുന്നു. നിലവിലെ ഏഷ്യന്‍ ചാംപ്യന്‍ കൂടിയാണ് അദ്ദേഹം.
കൂടുതല്‍ അത്‌ലറ്റുകളെ ഒളിംപിക്‌സില്‍ പങ്കെടുപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഐഎഎഎഫ് യോഗ്യതാ മാര്‍ക്കില്‍ ഇളവ് വരുത്തിയത്.
Next Story

RELATED STORIES

Share it