Flash News

ഇന്ത്യന്‍ ക്രിക്കറ്റില്‍ വിവാദം പുകയുന്നു



ന്യൂഡല്‍ഹി: ബിസിസിഐ ഭരണസമിതി അംഗമായ രാമചന്ദ്ര ഗുഹയുടെ രാജിയോടെ ഇന്ത്യന്‍ ടീമിലെ അസ്വാരസ്യങ്ങള്‍ക്ക് കൂടുതല്‍ ചൂടേറുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടേയും കോച്ച് അനില്‍ കുംബ്ലെയുടേയും ശീതയുദ്ധമാണ് ഗുഹയുടെ രാജിക്ക് പിന്നിലെന്ന് സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകളുണ്ട്. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാലാണ് രാജി എന്നാണ് ഗുഹ അറിയിച്ചിട്ടുള്ളത്. ഭരണസമിതി തലവനായ വിനോദ് റായുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഗുഹ രാജിക്കാര്യം ആരോടും ചര്‍ച്ച ചെയ്തിട്ടില്ല. രാജിയെ സംബന്ധിച്ച ഒരു സൂചനയും തനിക്ക് ലഭിച്ചിരുന്നില്ലെന്നും മാധ്യമങ്ങളുലൂടെ മാത്രമാണ് ഇക്കാര്യം അറിഞ്ഞതെന്നും മറ്റൊരു ഭരണസമിതി അംഗം വ്യക്തമാക്കി. അക്കാദമിക് പ്രവര്‍ത്തങ്ങളില്‍ പങ്കെടുക്കുന്നതിനാല്‍ പകുതിയോളം ഭരണസമിതി യോഗങ്ങളിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല. കോഹ്‌ലിയും കുംബ്ലെയുമായുള്ള അഭിപ്രായ വ്യത്യാസത്തില്‍ ഗുഹയ്ക്ക് താല്‍പര്യം ഉണ്ടായിരുന്നില്ല. ഗുഹ, വിനോദ് റായ്, വിക്രം ലിമയെ എന്നിവര്‍ ആരും തന്നെ ഇതുവരെയും ബിസിസിഐയില്‍ നിന്ന് ഇതുവരെയും പ്രതിഫലം വാങ്ങിയതായി റിപോര്‍ട്ടുകള്‍ ഇല്ല. പരിശീലകന്‍ അനില്‍ കുംബ്ലെയും നായകന്‍ വിരാട് കോഹ്‌ലിയും തമ്മിലുള്ള പിണക്കം മാറ്റാന്‍ ബിസിസിഐ കിണഞ്ഞു പരിശ്രമിക്കുന്നതിനിടെയാണ് ഇടക്കാല സമിതിയില്‍ നിന്ന് ഒരു അംഗം രാജിവയ്ക്കുന്നത്. കഴിഞ്ഞ ജൂണിലാണ് കുബ്ലെയെ ഒരു വര്‍ഷത്തെ കരാറില്‍ പരിശീലകനായി നിയമിച്ചത്. ഈ മാസം കാലാവധി അവസാനിക്കാനിരിക്കെ ബിസിസിഐ പുതിയ പരിശീലകനെ ക്ഷണിച്ചതിനു പിന്നാലെയാണ് അസ്വാരസ്യങ്ങള്‍ മറനീക്കിയത്. നിലവിലെ കോച്ചായ കുംബ്ലെ തല്‍സ്ഥാനത്ത്് തുടരുന്നോ എന്ന് അന്വേഷിക്കാതെയായിരുന്നു പുതിയ കോച്ചിനെ തേടിയുള്ള ബോര്‍ഡിന്റെ നടപടി. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും  കോച്ചിന്റെ കര്‍ക്കശ നിലപാടുമായി ഒത്തുപോവാന്‍ പ്രയാസമാണെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. താരങ്ങളുടെ എല്ലാം കാര്യത്തിലുമുള്ള കോച്ചിന്റെ അനാവശ്യ ഇടപെടല്‍ അധിക സമ്മര്‍ദം ഉണ്ടാക്കുന്നതായും കോഹ്‌ലിക്ക് പരാതിയുണ്ട്.ഇതിനിടെ, ക്യാപ്റ്റന്റെയും കോച്ചിന്റെയും പിണക്കം മാറ്റാന്‍ ബിസിസിഐ പ്രതിനിധികള്‍ ലണ്ടനില്‍ എത്തിയിട്ടുണ്ട്. വിവാദങ്ങള്‍ ചാംപ്യന്‍സ് ട്രോഫി പ്രകടനത്തെ ബാധിക്കാതിരിക്കാനാണ് ബോര്‍ഡിന്റ ശ്രമം.കോച്ചും ക്യാപ്റ്റനും തമ്മില്‍ പ്രശ്‌നങ്ങളില്ല: അമിതാഭ് ചൗധരിഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും കോച്ച്് അനില്‍ കുംബ്ലെയുമായി യാതൊരു അകല്‍ച്ചയും ഇല്ലെന്ന് ബിസിസിഐ വക്താവ് അമിതാഭ് ചൗധരി. ടീം സെലക്ഷന്റെ കാര്യത്തില്‍ ഇവര്‍ തമ്മില്‍ പിണക്കമുണ്ടെന്നാണ് റിപോര്‍ട്ടുകള്‍. എന്നാല്‍ താന്‍ ഇവര്‍ക്കിടയില്‍ യാതൊരു പ്രശ്‌നവും കാണുന്നില്ല. മുഖ്യ കോച്ചായി രവി ശാസ്ത്രിയില്‍ നിന്ന്് ചുമതലയേറ്റ കുംബ്ലെയുടെ കീഴില്‍ ഇന്ത്യ ഐസിസി ടെസ്റ്റ്് റാങ്കിങ്ങില്‍ ഉയര്‍ന്ന സ്ഥാനം നേടി. കുംബ്ലെയുടെ കാലാവധി ചാംപ്യന്‍സ്് ട്രോഫി കഴിയുന്നതോടെ അവസാനിക്കും. അതിനാലാണ് പുതിയ കോച്ചിനായുള്ള ടെണ്ടര്‍ ക്ഷണിച്ചത്്. കഴിഞ്ഞ വര്‍ഷവും ഇതേ നടപടിക്രമം തന്നെയാണ് പിന്തുടര്‍ന്നതെന്നും ഇത്് തന്നെയാണ് ശരിയായ മാതൃകയെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം, കുംബ്ലെയോടൊപ്പം  15 വര്‍ഷം ഒരുമിച്ച് കളിച്ച തനിക്ക് ഒരിക്കല്‍പോലും അദ്ദേഹവുമായി തര്‍ക്കിക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്ന്്് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്്്. ബൗളിങില്‍ കുബ്ലെയുടെ അത്ര അറിവുള്ള ഒരാളെയും ഞാന്‍ കണ്ടിട്ടില്ല. ഏത് സംശയത്തിനും അദ്ദേഹത്തെ സമീപിക്കാം. എന്നാല്‍ പരിശീലനത്തിന്റെ കാര്യത്തില്‍ കര്‍ക്കശക്കാരനാണ് അദ്ദേഹം. അതില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും അദ്ദേഹം വഴങ്ങാറില്ലെന്നും ഹര്‍ഭജന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it