Flash News

ഇന്ത്യന്‍ കോഫി ഹൗസുകളില്‍ ഇനി ദേശാഭിമാനി മാത്രം

ഇന്ത്യന്‍ കോഫി ഹൗസുകളില്‍ ഇനി ദേശാഭിമാനി മാത്രം
X


തിരുവനന്തപുരം: ഇന്ത്യന്‍ കോഫി ഹൗസുകളില്‍ ഇനി ദേശാഭിമാനി പത്രം മാത്രം മതിയെന്ന് അഡ്മിനിസ്‌ട്രേറ്ററുടെ ഉത്തരവ്. ദേശാഭിമാനി ഒഴികെയുള്ള മറ്റെല്ലാ പത്രങ്ങള്‍ക്കും ഇന്ത്യന്‍ കോഫി ഹൗസുകളില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. മറ്റ് മാധ്യമങ്ങള്‍ കോഫി ഹൗസുകളില്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യരുതെന്നാണ് ഉത്തരവ്. സിഐടിയുവിന്റെ നിര്‍ദേശപ്രകാരം സര്‍ക്കാര്‍ കോഫി ഹൗസിന്റെ ഭരണസമിതി പിരിച്ചുവിടുകയായിരുന്നു. ഇടതുസര്‍ക്കാര്‍ നിയോഗിച്ച അഡ്മിനിസ്‌ട്രേറ്ററാണ് നിലവില്‍ ഇന്ത്യന്‍ കോഫി ഹൗസ് ഭരിക്കുന്നത്. കോഫി ഹൗസ് ഭരണസമിതി പിരിച്ചുവിട്ട നടപടിയില്‍ മറ്റ് പത്രങ്ങള്‍ തെറ്റിദ്ധാരണയുണ്ടാക്കുന്ന വാര്‍ത്തകള്‍ നല്‍കുന്നുവെന്നാണ് ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

[related]
Next Story

RELATED STORIES

Share it