ഇന്ത്യന്‍ കോച്ചാവാന്‍ അനില്‍ കുംബ്ലെയും

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാവാന്‍ മുന്‍ ക്യാപ്റ്റനും സ്പിന്‍ ഇതിഹാസവുമായ അനില്‍ കുംബ്ലെയും. പരിശീലകസ്ഥാനത്തേക്ക് കുംബ്ലെ കഴിഞ്ഞ ദിവസം അപേക്ഷ നല്‍കി. രാജ്യത്തിനകത്തും പുറത്തും നിന്നായി 57 പേരാണ് കോച്ച് സ്ഥാനത്തേക്ക് അപേക്ഷിച്ചിട്ടുള്ളതെന്നു ബിസിസിഐ അറിയി ച്ചു. ഈ മാസം 24നു പുതിയ കോച്ചിനെ പ്രഖ്യാപിക്കും.
മുന്‍ ടീം മാനേജര്‍ രവി ശാസ്ത്രി, സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സന്ദീപ് പാട്ടീല്‍, കുംബ്ലെ എന്നിവരാണ് സാധ്യതാ പട്ടികയില്‍ മുന്നിലുള്ളത്.
45കാരനായ കുംബ്ലെയ്ക്ക് പരിശീലകനായുള്ള അനുഭവസമ്പത്തില്ല. വിരമിച്ച ശേഷം ഐപിഎല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ ക്യാപ്റ്റനായി പ്രവര്‍ത്തിച്ച അദ്ദേഹം പിന്നീട് ഐപിഎല്‍ ഉപദേഷ്ടാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it