Flash News

ഇന്ത്യന്‍ കള്‍ചറല്‍ സൊസൈറ്റി ദുബായ് സെമിനാര്‍ സംഘടിപ്പിച്ചു

ഇന്ത്യന്‍ കള്‍ചറല്‍ സൊസൈറ്റി ദുബായ് സെമിനാര്‍ സംഘടിപ്പിച്ചു
X
in

ദുബായ്; യുവതലമുറയില്‍ മഹാത്മാ ഗാന്ധി മുന്നോട്ടു വെച്ച പൂര്‍ണ സ്വരാജിനെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി സ്വരാജ് സ്വപ്നവും യാദാര്‍ത്ഥ്യവും എന്നവിഷയത്തെ ആസ്പതമാക്കി ഇന്ത്യന്‍ കള്‍ചറല്‍ സൊസൈറ്റി ദുബായ് സെമിനാര്‍ സംഘടിപ്പിച്ചു. മതേതര കക്ഷികളുടെ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സെമിനാര്‍ അഭിപ്രായപ്പെട്ടു. മുഖ്യ ധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ തിരുത്തലിനു തയ്യാറാകണം. എല്ലാ അഭിപ്രായ വ്യത്യാസവും മാറ്റിവെച്ചു ഫാസിസത്തിനെതിരെ  ഒന്നിച്ചു നില്‍കേണ്ട സമയം അതിക്രമിച്ചു എന്നും സെമിനാര്‍ ആവശ്യപ്പെട്ടു. ദുബൈയിലെ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളായ ചഞ മായിന്‍ ( പ്രസിഡന്റ് ഇന്‍കാസ് ദുബൈ),  മുരളി മാസ്റ്റര്‍ (പ്രശസ്ത എഴുത്തുകാരന്‍ ) മുഹമ്മദ് റിയാസ് ,  നൗഷാദ് കൊല്ലം, അഡ്വ .ഉമര്‍ ഫാറൂക്ക് (ഇന്ത്യന്‍ കള്‍ചറല്‍ സൊസൈറ്റി സെന്‍ട്രല്‍ എക്‌സികുട്ടീവ് മെമ്പര്‍ ) തുടങ്ങിയവര്‍ സംബന്ധിച്ചു. ഇന്ത്യന്‍ കള്‍ചറല്‍ സൊസൈറ്റി ദുബൈ പ്രസിഡന്റ് സൈനുല്‍ ആബിദ് കൊടുങ്ങല്ലൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
Next Story

RELATED STORIES

Share it