Gulf

ഇന്ത്യന്‍ അംബാസഡര്‍ ഹഫര്‍ സന്ദര്‍ശിച്ചു

ഇന്ത്യന്‍ അംബാസഡര്‍ ഹഫര്‍ സന്ദര്‍ശിച്ചു
X
[caption id="attachment_295245" align="aligncenter" width="560"] ഹഫര്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ അംബാസഡര്‍ അഹ്മദ് ജാവേദിന് ഹഫറില്‍ സ്വീകരണം നല്‍കിയപ്പോള്‍ [/caption]

ഹഫര്‍ അല്‍ ബാത്തിന്‍ : ഇന്ത്യന്‍ അംബാസഡര്‍  അഹ്മദ് ജാവേദ് ഹഫര്‍ സന്ദര്‍ശിച്ചു. ഭാര്യ ശബ്‌നം ജാവേദും വെല്‍ഫെയര്‍ കോണ്‍സുലര്‍ അനില്‍ നോട്ടിയാലും കൂടെയുണ്ടായിരുന്നു.ഹഫറിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ അംബാസഡര്‍ ഹഫര്‍ സന്ദര്‍ശിക്കുന്നത് . കെ.എം.സി.സി , പ്രവാസി സാംസ്‌കാരിക വേദി ,ഇന്ത്യന്‍ ഫ്രറ്റേണിറ്റി ഫോറം , നവോദയ , ജാലിയാത്ത്, തമിള്‍ കൂട്ടായ്മ, തുടങ്ങി ഹഫറിലെ വിവിധ സാംസ്‌കാരിക കൂട്ടായ്മകള്‍ യോജിച്ച് ഹഫര്‍ ഇന്ത്യന്‍ കമ്മ്യൂണി എന്ന ബാനറില്‍ അദ്ദേഹത്തിന് ഉഷ്മള സ്വീകരണം നല്‍കി . റമാദ ഹോട്ടലില്‍ വെച്ചു നടന്ന സ്വീകരണത്തിന് ശേഷം വിവിധ കൂട്ടായ്മകളിലെ തെരെഞ്ഞെടുക്കപ്പെട്ട അമ്പതോളം പ്രധിനിധികളെ അദ്ദേഹം അഭിസംബോധനം ചെയ്തു . ഫെയ്ക് ന്യൂസുകകളെ അവലംബിക്കാതെ എംബസി ന്യൂസ സ്രോതസുകളെ അവലംബിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. സൗദിയിലെ സാഹചര്യത്തെ കുറിച്ചും പ്രവാസികള്‍ സ്വീകരിക്കേണ്ട വിവിധ നിയമ വിഷയങ്ങളേ കുറിച്ചും സദസ്സിനെ ഉണര്‍ത്തിയതോടൊപ്പം അംഗങ്ങളുടെ വിവിധ ചോദ്യങ്ങള്‍ക്ക് മറുപടിയും നല്‍കി . ഹഫറിലെ പ്രവാസികളുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള മെമ്മോറാണ്ടം അദ്ദേഹത്തിന് സമര്‍പ്പിച്ചു . അംബാസഡര്‍ക്ക് നല്‍കിയ ഉഷ്മള സ്വീകരണത്തിന് വെല്‍ഫെയര്‍ കോണ്‍സുലര്‍ അനില്‍ നോട്ടിയാല്‍ സദസ്സിന് നന്ദി രേഖപ്പെടുത്തി .
Next Story

RELATED STORIES

Share it