ഇന്ത്യന്‍വെല്‍സ്: ജോകോവിച്ചിനും അസരെന്‍കയ്ക്കും കിരീടം

കാലഫോര്‍ണിയ: ഇന്ത്യന്‍വെല്‍സ് ടെന്നിസ് ടൂര്‍ണമെന്റിന്റെ പുരുഷ സിംഗിള്‍സില്‍ ലോക ഒന്നാംനമ്പര്‍ സെര്‍ബിയന്‍ താരം നൊവാക് ജോകോവിച്ച് കിരീടമണിഞ്ഞു. വനിതാ സിംഗിള്‍സില്‍ ബെലാറസിന്റെ വിക്ടോറിയ അസരെന്‍കയാണ് ജേതാവായത്.
തികച്ചും ഏകപക്ഷീയമായ ഫൈനലില്‍ കനേഡിയന്‍ താരം മിലോസ് റവോനിക്കിനെയാണ് ജോകോവിച്ച് നിഷ്പ്രഭനാക്കിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സെര്‍ബിയന്‍ താരത്തിന്റെ വിജയം. സ്‌കോര്‍: 6-2, 6-0. മല്‍സരം ഒരു മണിക്കൂറും 18 മിനിറ്റും കൊണ്ട് അവസാനി ച്ചു. റവോനിക്കിനെതിരേ ആറു തവണ ഏറ്റുമുട്ടിയപ്പോഴും ജയം ജോകോവിച്ചിനൊപ്പമായിരുന്നു.
അഞ്ചാം തവണയാണ് ജോകോവിച്ച് ഇന്ത്യന്‍വെല്‍സില്‍ വെന്നിക്കൊടി പാറിക്കുന്നത്. ഇതോടെ ഏറ്റവുമധികം തവണ ടൂര്‍ണമെന്റില്‍ ചാംപ്യനായ താരമെന്ന റെക്കോഡിനും അദ്ദേഹം അവകാശിയായി.
അതേസമയം, ലോക ഒന്നാംനമ്പര്‍ അമേരിക്കന്‍ സൂപ്പര്‍ താരം സെറീന വില്യംസിനെ അട്ടിമറിച്ചാണ് അസരെന്‍ക കിരീടമണിഞ്ഞത്. 6-4, 6-4 എന്ന സ്‌കോറിനാണ് അസരെന്‍ക സെറീനയുടെ കഥ കഴിച്ചത്. അസരെന്‍കയുടെ രണ്ടാം ഇന്ത്യന്‍ വെല്‍സ് കിരീടമാണിത്. നേരത്തേ 2012ലും താരം വിജയിയായിരുന്നു.
വിവിധ ടൂര്‍ണമെന്റുകളിലാ യി നാലു ഫൈനലുകളില്‍ സെറീനയെ കീഴടക്കിയ ഏക താരമാണ് അസരെന്‍ക. ഈ കിരീടനേട്ടത്തോടെ വനിതാ സിംഗിള്‍സ് ലോക റാങ്കിങില്‍ ആദ്യ 10നുള്ളില്‍ തിരിച്ചെത്താന്‍ അസരെ ന്‍കയ്ക്കു സാധിച്ചു.
Next Story

RELATED STORIES

Share it