ഇന്ത്യക്ക് സ്വതന്ത്ര നിലപാട്

ന്യൂഡല്‍ഹി: ഫലസ്തീന്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് സ്വതന്ത്രമാണെന്നും മൂന്നാമതൊരു രാജ്യമല്ല അത് തീരുമാനിക്കേണ്ടതെന്നും വിദേശകാര്യ മന്ത്രാലയം. സ്വന്തമായ വീക്ഷണങ്ങളുടെയും താല്‍പര്യങ്ങളുടെയും അടിസ്ഥാനത്തിലാണ് ഫലസ്തീനുമായി ബന്ധപ്പെട്ട ഇന്ത്യയുടെ നിലപാട് രൂപപ്പെട്ടതെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാര്‍ അറിയിച്ചു. ജറുസലേമിനെ യുഎസ് ഇസ്രായേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ചതു സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്വതന്ത്ര ഫലസ്തീനെ പിന്തുണയ്ക്കുന്ന നിലപാടാണ് പരമ്പരാഗതമായി ഇന്ത്യ സ്വീകരിച്ചുപോന്നത്. എന്നാല്‍,  അമേരിക്കന്‍ നിലപാടിനെക്കുറിച്ച് പ്രസ്താവനയില്‍ നേരിട്ടു പരാമര്‍ശിക്കാന്‍ ഇന്ത്യ തയ്യാറായില്ല.
Next Story

RELATED STORIES

Share it