Cricket

ഇന്ത്യക്ക് ചരിത്ര ജയം; കിവീസിന്റെ ചിറകരിഞ്ഞത് 53 റണ്‍സിന്

ഇന്ത്യക്ക് ചരിത്ര ജയം; കിവീസിന്റെ ചിറകരിഞ്ഞത് 53 റണ്‍സിന്
X


ന്യൂഡല്‍ഹി: ഇന്ത്യക്കിത് ആഘോഷ രാവ്. ആശിഷ് നെഹ്‌റയെന്ന ഇന്ത്യയുടെ വെറ്ററല്‍ ഫാസ്റ്റ്ബൗളറെ ആവേശ ജയത്തിന്റെ മധുരത്തോടെ പടിയിറക്കാ€ന്‍ കഴിഞ്ഞതിനൊപ്പം ട്വന്റിയില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിക്കാന്‍ കഴിയാത്ത ടീമെന്ന നാണക്കേടും കോഹ്‌ലിപ്പട ഫിറോഷാ കോഡ്‌ലയില്‍ മായ്ച്ച് കളഞ്ഞു. ഏകദിനത്തില്‍ ഇന്ത്യയെ വിറപ്പിച്ചവര്‍ എന്ന തലക്കനത്തോടെ പാഡണിഞ്ഞ കിവീസിനെ 53 റണ്‍സിന് മുട്ടുകുത്തിച്ചാണ് ഇന്ത്യന്‍ പടയാളികള്‍ ചരിത്രം രചിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രോഹിത് ശര്‍മയുടെയും(80) ശിഖര്‍ ധവാന്റെയും (80) അര്‍ധ സെഞ്ച്വറിക്കരുത്തില്‍ 20 ഓവറില്‍ മൂന്ന് വിക്കറ്റിന് 202 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ കിവീസിന്റെ പോരാട്ടം 20 ഓവറില്‍ എട്ട് വിക്കറ്റിന് 149 റണ്‍സില്‍ അവസാനിച്ചു. ടോസ് നേടിയിട്ടും ഇന്ത്യയെ ബാറ്റിങിനയക്കാനുള്ള കിവീസ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെ തീരുമാനം തെറ്റായിപ്പോയെന്ന് ഇന്ത്യന്‍ ഓപണര്‍മാര്‍ തെളിയിച്ചു. കിവീസ് ബൗളിങ് നിരയെ കടന്നാക്രമിച്ച് മുന്നേറിയ ധവാന്‍ രോഹിത് കൂട്ട്‌കെട്ട് പൊളിയുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡ് 16.2 ഓവറില്‍ 158 റണ്‍സെന്ന മികച്ച നിലയിലേക്കെത്തിയിരുന്നു. 52 പന്തുകള്‍ നേരിട്ട് 10 ഫോറും രണ്ട് സിക്‌സറും പറത്തിയ ധവാനെ സോധിയാണ് പുറത്താക്കിയത്. രണ്ടാമന്‍ ഹര്‍ദിക് പാണ്ഡ്യ അക്കൗണ്ട് തുറക്കും മുമ്പേ മടങ്ങിയെങ്കിലും രോഹിത് ശര്‍മയുടെ ബാറ്റിങ് വെടിക്കെട്ട് ഇന്ത്യയുടെ സ്‌കോര്‍ബോര്‍ഡിന്റെ വേഗത നിലനിര്‍ത്തി. രോഹിത് മടങ്ങുമ്പോള്‍ 55 പന്തില്‍ ആറ് ഫോറും നാല് സിക്‌സറും അക്കൗണ്ടിലാക്കിയിരുന്നു. വിരാട് കോഹ് ലി (26*), എംഎസ് ധോണി (7*) എന്നിവര്‍ പുറത്താവാതെ നിന്നു.203 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ന്യൂസിലന്‍ഡിന് തുടക്കത്തിലേ തന്നെ പ്രഹരമേറ്റു. മാര്‍ട്ടിന്‍ ഗുപ്റ്റില്‍ (4), കോളിന്‍ മുന്റോ(7) എന്നിവര്‍ നിലയുറപ്പിക്കും മുമ്പേ മടങ്ങിയതോടെ തകര്‍ന്ന് തുടങ്ങിയ കിവീസ് നിരയില്‍ 39 റണ്‍സെടുത്ത ടോം ലാദമാണ് ടോപ് സ്‌കോറര്‍. കെയ്ന്‍ വില്യംസണ്‍ (28) മിച്ചല്‍ സാന്റര്‍ (27*) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് പിഴുത ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ കിവീസിന്റെ പേരുകേട്ട ബാറ്റ്‌സ്മാന്‍മാര്‍ വെള്ളം കുടിച്ചപ്പോള്‍ വിരാട് കോഹ്‌ലിയുടെ നീലപ്പടയാളികള്‍ 53 റണ്‍സിന്റെ വിജയവും ൈകപ്പിടിയിലാക്കി ഇന്ത്യക്കുവേണ്ടി അവസാന മല്‍സരത്തിനിറങ്ങിയ ആശിഷ് നെഹ്‌റ നാലോവറില്‍ 29 റണ്‍സ് മാത്രമേ വിട്ടു നല്‍കിയുള്ളൂ എങ്കിലും വിക്കറ്റ് നേടാനായില്ല. യുസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഇന്ത്യക്കുവേണ്ടി രണ്ട് വിക്കറ്റുകള്‍ വീതം പങ്കിട്ടപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബൂംറ, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റുകളും പിഴുതു.
Next Story

RELATED STORIES

Share it