Sports

ഇന്ത്യക്ക് ഇന്ന് ജീവന്മരണപോരാട്ടം

ചെന്നൈ: വിജയം മാത്രം ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നിര്‍ണായക നാലാം ഏകദിന മല്‍സരത്തിനിറങ്ങും. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ 2-1ന് പിന്നിലായതിനാല്‍ കിരീടം കൈവിടാതിരിക്കാന്‍ ഇന്ത്യക്ക് ഇന്ന് ജയിച്ചേ തീരൂ.
ചെന്നൈയില്‍ ഇന്ത്യക്ക് ജയിക്കാനായാല്‍ ഞായറാഴ്ച മുംബൈയില്‍ നടക്കുന്ന മല്‍സരം ഫൈനലിന് സമാനമാവും. എന്നാല്‍, ഇന്ന് തോറ്റാല്‍ ദക്ഷിണാഫ്രിക്കയ്ക്കു മുന്നില്‍ ട്വന്റി പരമ്പരയ്ക്കു പിന്നാലെ ഏകദിന പരമ്പരയും ഇന്ത്യക്ക് അടിയറവ് വയ്‌ക്കേണ്ടിവരും. അത് കൊണ്ട് തന്നെ മഹേന്ദ്രസിങ് ധോണിക്കും കൂട്ടര്‍ക്കും ഇതൊരു അഭിമാന പ്രശ്‌നം കൂടിയായി മാറിയിരിക്കുകയാണ്.
ഉമേഷ് യാദവിനു പകരം എസ് അരവിന്ദിനെ ഇന്ത്യ ഇന്ന് ടീമിലുള്‍പ്പെടുത്തിയേക്കും. എന്നാല്‍, പരിക്കേറ്റ ജെപി ഡുമിനിക്കു പകരം ഡീന്‍ ഏല്‍ഗറിനെ ടീമിലുള്‍പ്പെടുത്തിയാണ് ദക്ഷിണാഫ്രിക്ക നാലാമങ്കത്തിന് തയ്യാറെടുക്കുന്നത്.
പരിക്ക് അലട്ടുന്ന മോര്‍നെ മോര്‍ക്കലും ഇന്നത്തെ മല്‍സരത്തില്‍ കളിക്കുന്ന കാര്യം സംശയത്തിലാണ്.
Next Story

RELATED STORIES

Share it