Cricket

ഇന്ത്യക്ക് ഇന്ന് ഇംഗ്ലീഷ് പരീക്ഷ; മികച്ച ഫോമില്‍ ഇംഗ്ലീഷ് കൂട്ടം

ഇന്ത്യക്ക് ഇന്ന് ഇംഗ്ലീഷ് പരീക്ഷ; മികച്ച ഫോമില്‍ ഇംഗ്ലീഷ് കൂട്ടം
X


മാഞ്ചസ്റ്റര്‍: ഇന്ത്യ - ഇംഗ്ലണ്ട് മൂന്ന് മല്‍സര ട്വന്റി20 പരീക്ഷയ്ക്ക് ഇന്ന് തുടക്കം. ഇംഗ്ലണ്ടിലെ ഓള്‍ഡ് ട്രഫോഡ് സ്‌റ്റേഡിയത്തിലാണ് ആദ്യ മല്‍സരം നടക്കുന്നത്. ഹോം ഗ്രൗണ്ടില്‍ റെക്കോഡ് നേട്ടങ്ങള്‍ സ്വന്തമാക്കി കൈയടി നേടിയ വിരാട് കോഹ്‌ലിക്കും സംഘത്തിനും കടുത്ത വെല്ലുവിളി തന്നെയാവും ആതിഥേയരായ ഇംഗ്ലണ്ട് ഉയര്‍ത്തുക.
ഇംഗ്ലണ്ട് പരമ്പര മുന്നില്‍ക്കണ്ട് നേരത്തെതന്നെ ഇന്ത്യ പരിശീലനം ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി വിരാട് കോഹ്‌ലിയെ കൗണ്ടി ക്രിക്കറ്റ് കളിപ്പിക്കാന്‍ ഇന്ത്യ ശ്രമിച്ചെങ്കിലും പരിക്കേറ്റതിനെത്തുടര്‍ന്ന് കോഹ്്‌ലിക്ക് കളിക്കാന്‍ സാധിച്ചില്ല. ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി അയര്‍ലന്‍ഡുമായി രണ്ട് മല്‍സര ട്വന്റി20 കളിച്ച ഇന്ത്യ വമ്പന്‍ ജയത്തോടെ പരമ്പരയും സ്വന്തമാക്കിയിരുന്നു. എന്നാല്‍ കരുത്തരായ ഇംഗ്ലണ്ടിനെ നേരിടുന്നതിന് മുമ്പ് തന്നെ പരിക്ക് ഇന്ത്യക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. പരിക്കിനെത്തുടര്‍ന്ന് സൂപ്പര്‍ ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബൂംറയും ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറും ഇന്ത്യന്‍ നിരയില്‍ നിന്ന് പുറത്തുപോയപ്പോള്‍ പുതുമുഖ താരങ്ങളായ ദീപക് ചാഹറും ക്രുണാല്‍ പാണ്ഡ്യയും ഇന്ത്യന്‍ ടീമില്‍ ഇടം കണ്ടെത്തിയിട്ടുണ്ട്. ബൂംറയുടെ അഭാവത്തില്‍ ഭുവനേശ്വര്‍ കുമാറിനൊപ്പം പരിചയസമ്പന്നനായ ഉമേഷ് യാദവാവും ഇന്ത്യന്‍ പേസ് നിരയിലിറങ്ങുക. സ്പിന്‍ കെണിയൊരുക്കാന്‍ യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് കൂട്ടുകെട്ട് തന്നെയാവും ആദ്യ മല്‍സരത്തില്‍ ഇറങ്ങുക.
അതേ സമയം ആസ്‌ത്രേലിയക്കെതിരായ ഏകദിന, ട്വന്റി20 പരമ്പര തൂത്തുവാരിയാണ് ഇംഗ്ലണ്ടിന്റെ വരവ്. ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്ന കണക്കുകള്‍ പരിശോധിക്കുമ്പോള്‍ മുന്‍തൂക്കം ഇംഗ്ലണ്ടിനൊപ്പമാണ്. 11 മല്‍സരങ്ങളില്‍ ഇരു ടീമും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ആറെണ്ണത്തിലും ഇംഗ്ലണ്ട് ജയിച്ചപ്പോള്‍ അഞ്ച് മല്‍സരത്തില്‍ ഇന്ത്യയും വിജയം സ്വന്തമാക്കി.
Next Story

RELATED STORIES

Share it