Flash News

ഇന്ത്യക്കെതിരേ പാക് ബൗളര്‍മാര്‍ മേല്‍ക്കൈ നേടും : അഫ്രീദി



കറാച്ചി: ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ പാകിസ്താന്റെ ബൗളിങ് ലൈനപ്പ് മികച്ചതാണെന്ന് മുന്‍ പാക് താരം ഷാഹിദ് അഫ്രീദി. അതുകൊണ്ടുതന്നെ മികച്ച ബാറ്റ്‌സ്മാന്‍മാരുമായി മല്‍സരത്തിനിറങ്ങാനിരിക്കുന്ന ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്താന്‍ പാക് ടീമിനാകും. തങ്ങളുടെ കഴിവ് വെളിപ്പെടുത്താനായി ഇന്ത്യക്കെതിരായ മാച്ചിനായി കാത്തിരിക്കുകയാണെന്നും അഫ്രീദി പറഞ്ഞു. ഐസിസി ടൂര്‍ണമെന്റില്‍ ചാംപ്യന്‍സ് ട്രോഫിയില്‍ മാത്രമാണ് പാകിസ്താന് ഇന്ത്യക്കുമേല്‍ ആധിപത്യം നേടാന്‍ കഴിഞ്ഞിട്ടുള്ളതെന്നും പറഞ്ഞ അഫ്രീദി, ഇക്കാര്യം കണക്കുകള്‍ കാട്ടി വ്യക്തമാക്കാനും തയ്യാറായി. എന്നാല്‍ ഐസിസിയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ടൂര്‍ണമെന്റിനുള്ള ടീമിനെ പ്രഖ്യാപിക്കാന്‍ ബിസിസിഐ ഇതുവരെ  തയ്യാറായിട്ടില്ല.
Next Story

RELATED STORIES

Share it