Flash News

ഇന്ത്യക്കെതിരേ ഡൊണാള്‍ഡ് ട്രംപ്; ഇന്ത്യക്കാര്‍ അമേരിക്കന്‍ ജോലികള്‍ തട്ടിയെടുക്കുന്നു

ഇന്ത്യക്കെതിരേ ഡൊണാള്‍ഡ് ട്രംപ്; ഇന്ത്യക്കാര്‍ അമേരിക്കന്‍ ജോലികള്‍ തട്ടിയെടുക്കുന്നു
X
trump

[related]

ന്യൂയോര്‍ക്ക്:  വിവാദ പ്രസ്താവനകളിലൂടെ പ്രശ്‌സ്തനായ റിപ്പബ്ലിക്ക് പാര്‍ട്ടിയുടെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് ഇന്ത്യക്കെതിരേ. അമേരിക്കയിലെ ജോലികളെല്ലാം തട്ടിയെടുക്കുന്നത് ഇന്ത്യക്കാരെന്നാണ് ട്രംപ് പറഞ്ഞിരിക്കുന്നത്. ഇന്ത്യ, ഏഷ്യ, ചൈന,ജപ്പാന്‍ എന്നീ രാജ്യങ്ങളിലെ ആളുകളാണ് അമേരിക്കയിലെ ജോലികള്‍ കവരുന്നത്. താന്‍ പ്രസിഡന്റ് ആയാല്‍ ഇതിന് അറുതി വരുത്തുമെന്ന് ട്രംപ് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ പറഞ്ഞു.
നേരത്തെ മുസ്‌ലിങ്ങളെ അമേരിക്കയിലേക്ക് പ്രവേശിപ്പിക്കില്ലെന്നും അഭയാര്‍ത്ഥികളെ തടയാന്‍ വന്‍ മതില്‍ നിര്‍മ്മിക്കുമെന്നും പ്രസ്താവന നടത്തി ട്രംപ്  വിവാദത്തില്‍പ്പെട്ടിരുന്നു.

അതിനിടെ സൗത്ത് കരോലിനയില്‍ നടന്ന വോട്ടെടുപ്പില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും ട്രംപിന്റെ എതിരാളിയുമായ ഹിലാരി ക്ലിന്റണ്‍ വിജയിച്ചു. ബെര്‍നി സാന്‍ഡേഴസിനെ തോല്‍പ്പിച്ചാണ് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ക്ലിന്റണ്‍ ജയിച്ചത്.
ചൊവ്വാഴ്ചയാണ് വോട്ടെടുപ്പിലെ നിര്‍ണ്ണായക ഘട്ടം.
Next Story

RELATED STORIES

Share it