ഇന്ത്യക്കെതിരായ തോല്‍വി: അഫ്രീദിയുടെ ക്യാപ്റ്റന്‍ സ്ഥാനം തെറിച്ചേക്കും

കറാച്ചി: ട്വന്റി ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്കെതിരേ തോറ്റതോടെ പാകിസ്താന്‍ ടീമിന്റെ നായക സ്ഥാനത്തുനിന്ന് ശാഹിദ് അഫ്രീദിയെ നീക്കിയേക്കുമെന്ന് റിപോര്‍ട്ട്.
ടൂര്‍ണമെന്റ് അവസാനിക്കാന്‍ പോലും കാത്തു നില്‍ക്കാതെ അഫ്രീദിയുടെ തൊപ്പി തെറിപ്പിക്കുമെന്ന സൂചന പാക് ക്രിക്കറ്റ് ബോര്‍ഡുമായി (പിസിബി) ബന്ധപ്പെട്ടവര്‍ പറഞ്ഞതായാണ് റിപോര്‍ട്ടുകള്‍. അഫ്രീദിക്കു പുറമേ പരിശീലകന്‍ വഖാര്‍ യൂനിസിനെ കോച്ച് സ്ഥാനത്തു നിന്ന് നീക്കുമെന്നാണ് വിവരം.
ക്യാപ്റ്റനെന്ന നിലയിലുള്ള അഫ്രീദിയുടെ പ്രകടനത്തില്‍ പാക് ക്രിക്കറ്റ് ബോര്‍ഡിനുള്ളില്‍ കടുത്ത അമര്‍ഷമാണുള്ളതായാണ് സൂചന.
ട്വന്റി ലോകകപ്പിനു ശേഷം അഫ്രീദി വിരമുക്കുകയാണെങ്കില്‍ പോലും ക്യാപ്റ്റന്‍ സ്ഥാനത്ത് താരത്തെ നിലനിര്‍ത്തില്ലെന്നും പിസിബി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടിയതായി റിപോര്‍ട്ടില്‍ പറയുന്നു.
Next Story

RELATED STORIES

Share it