ഇന്ത്യക്കും പാകിസ്താനും ബന്ധം മെച്ചപ്പെടുത്താന്‍ തടസ്സമെന്തെന്ന് മെഹബൂബ

ന്യൂഡല്‍ഹി: ദീര്‍ഘകാലം ശത്രുക്കളായിരുന്ന ഇറാനും അമേരിക്കയ്ക്കും ബന്ധം മെച്ചപ്പെടുത്താമെങ്കില്‍ ഇന്ത്യക്കും പാകിസ്താനും എന്തുകൊണ്ട് ആയിക്കൂടെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. ജമ്മുവിലെ സുചേത്ഗഡില്‍ ഇന്തോ-പാക് അതിര്‍ത്തി സന്ദര്‍ശിക്കവെയാണ് മുഖ്യമന്ത്രിയായതിന് ശേഷം ഇതാദ്യമായി ഇന്ത്യാ-പാക് ബന്ധത്തെക്കുറിച്ച് മെഹബൂബ സംസാരിച്ചത്.
രണ്ട് പ്രഖ്യാപിത ശത്രുക്കളായ യുഎസിനും ഇറാനും പരസ്പരം യോജിച്ച് പോവാമെങ്കില്‍ മേഖലയില്‍ സ്ഥിരത പുനസ്ഥാപിക്കാന്‍ ഇന്ത്യക്കും പാകിസ്താനും എന്തുകൊണ്ടാണ് സാധിക്കാത്തതെന്ന് തനിക്ക് മനസിലാവുന്നില്ല. ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ക്കിടയില്‍ ബന്ധം ശക്തമാക്കാന്‍ അതിര്‍ത്തികളില്‍ കൂടുതല്‍ യാത്രാ മാര്‍ഗങ്ങള്‍ തുറക്കണം. പാകിസ്താന്‍ ഇതിനോട് അനുകൂലമായി പ്രതികരിക്കുമെന്നാണ് കരുതുന്നത്. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ശത്രുത വാര്‍ത്തയാവുന്നതോടൊപ്പം ഇരുവശത്തുമുള്ള ജനങ്ങള്‍ക്കിടയിലെ സാംസ്‌കാരിക കൊടുക്കല്‍ വാങ്ങലുകളും വാര്‍ത്തകളില്‍ ഇടം പിടിക്കേണ്ടുതുണ്ടെന്നും മെഹ്ബൂബ പറഞ്ഞു. ഉപമുഖ്യമന്ത്രി നിര്‍മല്‍ സിങും മെഹബൂബക്കൊപ്പമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it