Flash News

ഇന്ത്യക്കാര്‍ക്ക് ഓണ്‍ലൈന്‍ വിസാ സംവിധാനം ഒരുക്കി ആസ്‌ത്രേലിയ



മെല്‍ബണ്‍: ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഓണ്‍ലൈന്‍ വിസയ്ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള സംവിധാനമൊരുക്കി ആസ്‌ത്രേലിയ. ഇന്നലെയാണ് ആസ്‌ത്രേലിയന്‍ സര്‍ക്കാര്‍ ഇതുസംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്. സന്ദര്‍ശക വിസയ്ക്ക് അപേക്ഷിക്കാനുള്ള സംവിധാനമാണ് ഒരുക്കിയത്. അവധി ദിവസങ്ങളില്‍ ഇന്ത്യയില്‍നിന്ന് ആസ്‌ത്രേലിയയിലേക്ക് എത്താനിടയുള്ള സന്ദര്‍ശകരെ ലക്ഷ്യംവച്ചാണ് പുതിയ പരിഷ്‌കരണം. ഇതിലൂടെ ടൂറിസം രംഗത്തിന് ഉണര്‍വുണ്ടാക്കാനാണ് ആസ്‌ത്രേലിയ ലക്ഷ്യമിടുന്നത്. ജൂലൈ ഒന്നു മുതലാണ് ഓണ്‍ലൈന്‍ മുഖേന വിസയ്ക്ക് അപേക്ഷിക്കാനാവുക. ഈ വര്‍ഷത്തിലെ ആദ്യ നാലുമാസങ്ങളില്‍ മാത്രം 65,000 സന്ദര്‍ശക വിസ അപേക്ഷകള്‍ക്കാണ് ആസ്‌ത്രേലിയന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. എല്ലാദിവസവും 24 മണിക്കൂറും ഓണ്‍ലൈന്‍ വിസ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. വിസ അപേക്ഷയോടൊപ്പംതന്നെ ഇലക്ടോണിക് പെയ്മെന്റ് വഴി ഫീസ് അടയ്ക്കാനുള്ള സംവിധാനവുമുണ്ട്.
Next Story

RELATED STORIES

Share it