Flash News

ഇന്ത്യക്കാരനെ ദുബയ് ബാങ്കിന്റെ മേധാവിയായി നിയമിച്ചു

ഇന്ത്യക്കാരനെ ദുബയ് ബാങ്കിന്റെ മേധാവിയായി നിയമിച്ചു
X
Som-Subroto-1

ദുബയ്: യു.എ.ഇ.യിലെ ഏറ്റവും മൂലധനമുള്ള മൂന്നാമത്തെ ബാങ്കായ മഷ്്‌രിഖ് ബാങ്കിന്റെ മേധാവിയായി ഇന്ത്യക്കാരാനെ തിരഞ്ഞെടുത്തു. ഡല്‍ഹി ഐ.ഐ.ടി.യില്‍ നിന്നും എന്‍ജിനീയറിങ് ബിരുദവും അഹമ്മദാബാദ് ഐ.ഐ.എം.ല്‍ നിന്നും ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദവും നേടിയ സോം സുബ്രതോ എന്ന 55 കാരനായിരിക്കും മഷ്്‌രിഖ് ബാങ്കിന്റെ പുതിയ റീട്ടേയില്‍ മേധാവി.

സിറ്റി ബാങ്ക്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് തുടങ്ങിയ ബാങ്കുകളില്‍ 30 വര്‍ഷത്തോളം സേവനം അനുഷ്ടിച്ച സുബ്രതോ പുതിയ തസ്തികയിലും മികച്ച സേവനം കാഴ്ച വെക്കുമെന്ന് മഷ്്‌രിഖ് ബാങ്ക് സി.ഇ.ഒ. അബ്ദുല്‍ അസീസ് അല്‍ ഗുറൈര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it