Flash News

ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ 3 ഖസാഖിസ്ഥാനികള്‍ക്ക് 15 വര്‍ഷം തടവ്

ദുബയ്: പണം കവര്‍ച്ച ചെയ്യാനായി ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ 3 ഖസാഖിസ്ഥാനി പൗരന്‍മാര്‍ക്ക് 15 വര്‍ഷം തടവ്. 2013 ഡിസംബറിലാണ് കേസിനാസ്പദ്മായ സംഭവം നടക്കുന്നത്. സൂപ്പര്‍ മാര്‍ക്കറ്റിലുണ്ടായിരുന്ന 96000 ദിര്‍ഹം കവര്‍ച്ച ചെയ്യാനാണ് പ്രതികള്‍ ജീവനക്കാരനായ ഇന്ത്യക്കാരനെ കൊലപ്പെടുത്തിയത്. ബഹളം വെച്ച ജീവനക്കാരനെ വായ മൂടിക്കെട്ടി തലക്കടിച്ച് കൊലപ്പെടുത്തിയ പ്രതികള്‍ സൂപ്പര്‍ മാര്‍ക്കറ്റിലെ പണപ്പെട്ടിയുമായി കാറില്‍ രക്ഷപ്പെടുകയായിരുന്നു. വെളുപ്പിന് പള്ളിയില്‍ നമസ്‌ക്കാരത്തിന് പോയ ഒരു ഇന്ത്യക്കാരനാണ് ചലനമറ്റ് കിടക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹം തന്നെയാണ് പോലീസിലും വിവരം അറിയിച്ചത്.



Next Story

RELATED STORIES

Share it