ഇന്തോ-ബംഗ്ലാ അതിര്‍ത്തി മുദ്രവയ്ക്കും

ഗുവാഹത്തി: നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാന്‍ രണ്ടുവര്‍ഷത്തിനകം ബംഗ്ലാദേശ് അതിര്‍ത്തി പൂര്‍ണമായും മുദ്രവയ്ക്കുമെന്ന് നിയുക്ത അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍. അതിര്‍ത്തി മുദ്രവയ്ക്കുന്നതിനു രണ്ടുവര്‍ഷത്തെ സമയം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വാര്‍ത്താ ഏജന്‍സിക്കനുവദിച്ച അഭിമുഖത്തിലാണ് സോനോവാള്‍ ഇക്കാര്യം പറഞ്ഞത്.
പാകിസ്താനോട് ചേര്‍ന്നുള്ള വാഗാ അതിര്‍ത്തിയിലെന്നപോലെ അസമിലെ ഇന്തോ-ബംഗ്ലാദേശ് അതിര്‍ത്തിയിലും ഇരുരാജ്യത്തിന്റെയും സൈനികര്‍ പങ്കെടുക്കുന്ന ചടങ്ങ് സംഘടിപ്പിക്കും. ജനങ്ങള്‍ ചടങ്ങു കാണാനെത്തുന്ന അവിടം ടൂറിസ്റ്റ് കേന്ദ്രമാക്കും. നുഴഞ്ഞുകയറ്റം തടയാനും അതു സഹായിക്കും- സോനോവാള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it