ഇന്തോ-പാക് വിദേശകാര്യ സെക്രട്ടറിമാര്‍ ഇന്ന് കൂടിക്കാഴ്ച നടത്തും

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കറും പാകിസ്താന്‍ വിദേശകാര്യ സെക്രട്ടറി ഐജാസ് അഹ്മദ് ചൗധരിയും ഡല്‍ഹിയില്‍ ഇന്നു കൂടിക്കാഴ്ച നടത്തും. അഫ്ഗാനിസ്താനുമായി ബന്ധപ്പെട്ട ഹാര്‍ട്ട് ഓഫ് ഏഷ്യ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് മറ്റു ചില രാജ്യങ്ങളിലെ പ്രതിനിധികളോടൊപ്പം ഐജാസ് ചൗധരി എത്തിയത്.
സമ്മേളനത്തില്‍ പങ്കെടുക്കുന്ന പ്രധാന പ്രതിനിധികളുമായി ഐജാസ് ഉഭയകക്ഷി ചര്‍ച്ച നടത്തുമെന്ന് ഇസ്‌ലാമാബാദ് അറിയിച്ചിട്ടുണ്ട്. നേരത്തേ ഇന്തോ-പാക് വിദേശകാര്യ സെക്രട്ടറിമാരുടെ ചര്‍ച്ച ജനുവരി 14നു നടത്താന്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍, പത്താന്‍കോട്ട് ആക്രമണത്തെ തുടര്‍ന്ന് ഈ കൂടിക്കാഴ്ച നടക്കാതെപോയി.
Next Story

RELATED STORIES

Share it