ഇന്തോ-പാക് യുദ്ധനായകന്‍ ജേക്കബ് അന്തരിച്ചു

ന്യൂഡല്‍ഹി: 1971ല്‍ പാകിസ്താനെതിരായ യുദ്ധത്തിന്റെ വിജയനായകന്‍ ലഫ്റ്റനന്റ് ജനറല്‍ ജെ എഫ് ആര്‍ ജേക്കബ് അന്തരിച്ചു. ബംഗ്ലാദേശിന്റെ പിറവിക്കു കാരണമായ യുദ്ധത്തില്‍ ധക്കയില്‍ പാക് സൈന്യം കീഴടങ്ങുന്നതിലേക്കു നയിച്ചത് ജേക്കബിന്റെ കരുനീക്കങ്ങളായിരുന്നു. 92കാരനായ അദ്ദേഹം ഏറെനാളായി വാര്‍ധക്യസഹജമായ അസുഖബാധിതനായി ചികില്‍സയില്‍ കഴിയവെയാണ് അന്ത്യം.
1923ല്‍ കൊല്‍ക്കത്തയില്‍ ജനിച്ച ജേക്കബ് പാകിസ്താനെതിരായ 1965ലെ യുദ്ധത്തിലും രണ്ടാം ലോകമഹായുദ്ധത്തിലും പങ്കെടുത്തിട്ടുണ്ട്. 19ാം വയസ്സിലാണു സൈന്യത്തില്‍ ചേര്‍ന്നത്. 71ലെ യുദ്ധകാലത്ത് മേജര്‍ ജനറലായിരുന്ന അദ്ദേഹം ഇന്ത്യ ന്‍ സൈന്യത്തിലെ ഈസ്റ്റേണ്‍ കമാന്‍ഡിലെ ചീഫ് ഓഫ് സ്റ്റാഫായിരുന്നു.
പാക് സൈന്യത്തെ കബളിപ്പിച്ച് അവരുടെ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പിടിച്ചടക്കിയ ജേക്കബിന്റെ തന്ത്രങ്ങളാണു വിജയത്തിലേക്കു നയിച്ചത്.
Next Story

RELATED STORIES

Share it