ഇന്തോ-പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ ചര്‍ച്ച നടത്തി

ന്യൂഡല്‍ഹി: ഇന്ത്യയുടെയും പാകിസ്താന്റെയും വിദേശകാര്യ ഉപദേഷ്ടാക്കള്‍ ബാങ്കോക്കില്‍ ചര്‍ച്ച നടത്തി. ഭീകരത, ജമ്മുകശ്മീര്‍ തുടങ്ങിയവയടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയായി. ഇന്ത്യയുടെയും പാകിസ്താന്റെയും സുരക്ഷാ ഉപദേഷ്ടാക്കളായ യഥാക്രമം അജിത് ഡോവലും നാസിര്‍ ജിന്‍ജുഅയും പങ്കെടുത്തു. മേഖലയിലെ സമാധാനമാണ് ലക്ഷ്യമെന്ന് ഇരുകക്ഷികളും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവന വ്യക്തമാക്കുന്നു. സമാധാനം, സുരക്ഷ, ഭീകരത, ജമ്മുകശ്മീര്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചചെയ്തതായി പ്രസ്താവനയില്‍ പറയുന്നു. ഈ വര്‍ഷം സപ്തംബറില്‍ ദ്വികക്ഷി ചര്‍ച്ചകള്‍ മുടങ്ങിയതിനെ തുടര്‍ന്ന് ഇരുരാജ്യങ്ങളും പരസ്പരം വിമര്‍ശനമുന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ ഉഭയകക്ഷി ചര്‍ച്ചയ്ക്ക് പ്രാധാന്യമുണ്ട്.
Next Story

RELATED STORIES

Share it