ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലിസിന്റെ വാഹനം കവര്‍ന്നു

നോയ്ഡ: ഇന്തോ-പാക് ടിബറ്റന്‍ ബോര്‍ഡര്‍ പോലിസ് (എടിബിപി) ഐജിയുടെ ഔദ്യോഗിക വാഹനം അജ്ഞാതര്‍ മോഷ്ടിച്ചു. മോഷ്ടാക്കളെ പിടികൂടാന്‍ പോലിസ് തിരച്ചില്‍ തുടങ്ങി. റിപബ്ലിക് ദിനത്തിന്റെയും പത്താന്‍കോട്ട് ആക്രമണത്തിന്റെയും പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ അതീവ ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. നീല ബീക്കണ്‍ ലൈറ്റോടുകൂടിയ ടാറ്റാ സഫാരി വാഹനമാണ് ഐജിയുടെ നോയിഡയിലെ സെക്ടര്‍ 23ല്‍ നിന്ന് ബുധനാഴ്ച പുലര്‍ച്ചെ മോഷണം പോയത്.
പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതേസമയം സംഭവത്തില്‍ ഐടിബിപി ജുഡീഷ്യല്‍ അന്വേഷണവും പ്രഖ്യാപിച്ചു. ഐജിയുടെ വാഹനം കണ്ടെത്തുന്നവര്‍ കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കണമെന്നും ഡല്‍ഹി പോലിസ് അഭ്യര്‍ഥിച്ചു. എല്ലാ ഡിസിപിമാര്‍ക്കും ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഡല്‍ഹി പോലിസ് വക്താവ് രാജന്‍ അറിയിച്ചു.
1992 ഉത്തര്‍പ്രദേശ് ബാച്ചിലെ ഐപിഎസ് ഓഫിസറായ സ്വരൂപിന്റെ ഔദ്യോഗിക വാഹനമാണ് മോഷണം പോയത്. അദ്ദേഹം ഈയിടെയാണ് ഐടിബിപി ഐജിയായി ഡല്‍ഹിയില്‍ എത്തിയത്. ഐടിബിപി പതാകയടക്കം 33 ഔദ്യോഗിക മുദ്രകള്‍ പതിപ്പിച്ചതാണ് വാഹനം. പത്താന്‍കോട്ട് ഭീകരാക്രമണത്തിനു മുമ്പ് പഞ്ചാബ് എസ്പിയുടെ വാഹനവും തട്ടിക്കൊണ്ടുപോയിരുന്നു. ഈ വാഹനത്തില്‍ എത്തിയവരായിരുന്നു പിന്നീട് വ്യോമതാവളത്തിനുനേരെ ആക്രമണം നടത്തിയത്.
Next Story

RELATED STORIES

Share it