World

ഇന്തോനീസ്യ: സുരബായയില്‍ വീണ്ടും ആക്രമണം

സുരബായ: പള്ളികള്‍ക്കു നേര്‍ക്കുണ്ടായ ആക്രമണങ്ങള്‍ക്കു പിറകെ ഇന്തോനീസ്യയിലെ സുരബായയില്‍ പോലിസ് ആസ്ഥാനത്തിനുനേര്‍ക്കും ആക്രമണം. ആക്രമണത്തില്‍ 10 പേര്‍ക്കു പരിക്കേറ്റു. പരിക്കേറ്റവരില്‍ നാല് പേര്‍ ഉദ്യോഗസ്ഥരും നാലു പേര്‍ സാധാരണക്കാരുമാണ്. മോട്ടോര്‍ സൈക്കിളില്‍ സ്‌ഫോടകവസ്തു നിറച്ചെത്തിയാണ് ആക്രമണം നടത്തിയത്. സ്‌ഫോടനത്തില്‍ അക്രമികള്‍ കൊല്ലപ്പെട്ടതായി പോലിസ് അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തില്ല. കഴിഞ്ഞദിവസം സുരബായയില്‍ മൂന്ന് ക്രിസ്ത്യന്‍ പള്ളികളില്‍ നടന്ന സ്‌ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. 41 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഒരു കുടുംബത്തിലെ ആറു പേരാണ് സംഭവത്തിനു പിന്നിലെന്നാണ് ചര്‍ച്ച് ആക്രമണത്തില്‍ പോലിസിന്റെ പ്രാഥമിക നിഗമനം. ശരീരത്തില്‍ സ്‌ഫോടകവസ്തു നിറച്ചെത്തിയ പിതാവ് ഒറ്റയ്ക്ക് ഒരു പള്ളിയിലും ഇവരുടെ 18ഉം 16ഉം വയസ്സുള്ള മക്കള്‍ മറ്റൊരു പള്ളിയിലും ഒമ്പതും 12ഉം വയസ്സുള്ള മക്കളുമായി മാതാവ് മൂന്നാമത്തെ പള്ളിയിലും പൊട്ടിത്തെറിക്കുകയായിരുന്നുവെന്നു പോലിസ് വ്യക്തമാക്കി. സംഭവത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു.
Next Story

RELATED STORIES

Share it