Flash News

ഇന്തോനീസ്യ : മ്യൂസിയത്തില്‍നിന്ന് ഹിറ്റ്‌ലര്‍ പ്രതിമ മാറ്റി



ജക്കാര്‍ത്ത: ഇന്തോനീസ്യയിലെ പ്രസിദ്ധമായ മ്യൂസിയത്തില്‍നിന്നു ഹിറ്റ്‌ലറുടെ കൂറ്റന്‍ മെഴുകു പ്രതിമ എടുത്തുമാറ്റി.  ഓഷ്‌വിറ്റ്‌സ് കൂട്ടക്കൊല ക്യാംപിന്റെ ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥാപിച്ച ഹിറ്റ്‌ലറുടെ കൂറ്റന്‍ മെഴുകു പ്രതിമ മ്യൂസിയത്തിലെത്തുന്ന സെല്‍ഫി ഫോട്ടോ പ്രേമികളെ ഏറെ ആകര്‍ഷിച്ചിരുന്നു. മ്യൂസിയത്തില്‍ ഹിറ്റ്‌ലറുടെ പ്രതിമ സ്ഥാപിച്ചതിനെ മനുഷ്യാവകാശ സംഘടനകള്‍ അപലപിച്ചിരുന്നു. മനുഷ്യാവകാശ സംഘടനകളും ജൂതരും ഹിറ്റ്‌ലറുടെ പ്രതിമ സ്ഥാപിച്ചതിനെതിരേ ശക്തമായി പ്രതിഷേധിക്കുന്നുണ്ടെന്ന വാര്‍ത്തകളെ തുടര്‍ന്നാണ് പ്രതിമ എടുത്തുമാറ്റിയതെന്ന്് ഡീ മാതാ ട്രിക്ക് മ്യൂസിയം മാര്‍ക്കറ്റിങ് മാനേജര്‍ വാര്‍ലി അറിയിച്ചു.
Next Story

RELATED STORIES

Share it