Flash News

ഇന്തോനീസ്യ : പടക്കനിര്‍മാണ ശാലയില്‍ സ്‌ഫോടനത്തില്‍ 47 മരണം



ജക്കാര്‍ത്ത: ഇന്തോനീസ്യയില്‍ പടക്കനിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 47 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. തലസ്ഥാനമായ ജക്കാര്‍ത്ത പടിഞ്ഞാര്‍ താന്‍ജെരാങിലെ ഇന്‍ഡസ്ട്രിയല്‍ കോംപ്ലക്‌സിലായിരുന്നു അപകടം.  തീ നിയന്ത്രണ വിധേയമാക്കിയതായും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും പോലിസ് മേധാവി ഹാരി കുനിയാവന്‍ അറിയിച്ചു. അപകടസമയം 103 തൊഴിലാളികള്‍ ജോലിക്കെത്തിയിരുന്നു.  സ്‌ഫോടനത്തില്‍ ഫാക്ടറി ഭാഗികമായി തകര്‍ന്നു. സമീപത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളും അഗ്‌നിക്കിരയായി.
Next Story

RELATED STORIES

Share it