ഇന്തോനീസ്യ: കാട്ടുതീയില്‍ ആറ് പര്‍വതാരോഹകര്‍ മരിച്ചു

ജക്കാര്‍ത്ത: ഇന്തോനീസ്യയിലെ ജാവ ദ്വീപിലെ ലാവു മലയിലുണ്ടായ കാട്ടുതീയില്‍ ആറു പര്‍വതാരോഹകര്‍ കൊല്ലപ്പെട്ടു. സംഘം തുറസ്സായ സ്ഥലത്തു കൂട്ടിയ തീ നിയന്ത്രിക്കാനാവാതെ വരുകയും വരണ്ട കാലാവസ്ഥയില്‍ തീ അതിവേഗം പടരുകയുമായിരുന്നുവെന്ന് അധികൃതര്‍ സംശയിക്കുന്നു. ശനിയാഴ്ചയായിരുന്നു സംഭവം. സംഭവത്തില്‍ മൂന്നു പേര്‍ക്ക് ഗുരുതര പൊള്ളലേറ്റു. മരിച്ചവരെയും പരിക്കേറ്റവരെയും താഴേക്കെത്തിച്ചതായി അധികൃതര്‍ അറിയിച്ചു. സുമാത്ര, കലിമന്താന്‍ മേഖലയില്‍ അനധികൃത കാട്ടുതീ പതിവാണ്. വരണ്ട കാലാവസ്ഥയില്‍ തീപ്പിടിത്തം പതിവായതോടെ നേരത്തേ തന്നെ ഇവിടം അടച്ചിരുന്നുവെന്നു അധികൃതര്‍ അറിയിച്ചു. അപകടത്തില്‍പ്പെട്ട പര്‍വതാരോഹകര്‍ അനധികൃത പാതയിലൂടെയാണ് മലമുകളില്‍ എത്തിയതെന്നു സംശയിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it