ഇന്തോനീസ്യയില്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

ജക്കാര്‍ത്ത: ഇന്തോനീസ്യയുടെ തീരപ്രദേശങ്ങളില്‍ 7.9 തീവ്രതയില്‍ ഭൂചലനം. ഇന്നലെ രാവിലെയാണു സംഭവം. ഇതേത്തുടര്‍ന്ന് രാജ്യം സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
തെക്കുപടിഞ്ഞാറന്‍ മേഖലയായ പതാങ്ങില്‍നിന്ന് 808 കിലോമീറ്റര്‍ അകലെയാണു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോഗ്രഫിക്കല്‍ സര്‍വേ വ്യക്തമാക്കി.
15 സെക്കന്റ് നീണ്ട ഭൂചലനത്തില്‍ ആളപായം റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പടിഞ്ഞാറന്‍ സുമാത്ര, വടക്കന്‍ സുമാത്ര മേഖലയില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയതായി ദേശീയ കാലാവസ്ഥാ പഠനകേന്ദ്രം അറിയിച്ചു. 2004ല്‍ ഇന്തോനീസ്യയിലുണ്ടായ ഭൂചലനം സുനാമിക്കു കാരണമായിരുന്നു.
റിക്ടര്‍ സ്‌കെയിലില്‍ 9.1 രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്നുണ്ടായ സുനാമിത്തിരയില്‍ 12 രാജ്യങ്ങളിലെ 2,30,000 പേരാണു കൊല്ലപ്പെട്ടത്.
Next Story

RELATED STORIES

Share it