Flash News

ഇന്തോനീസ്യന്‍ തീരത്ത് ഭീമാകാരനായ അജ്ഞാതജീവിയുടെ ജഡം

ഇന്തോനീസ്യന്‍ തീരത്ത് ഭീമാകാരനായ അജ്ഞാതജീവിയുടെ ജഡം
X


ജക്കാര്‍ത്ത: ഈ ലോകത്ത് അറിയപ്പെടാത്തതും തിരിച്ചറിയപ്പെടാത്തതുമായ ജീവികള്‍ ഇനിയുമേറെയെന്ന് കാലം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് ഫിലിപ്പീന്‍സ് തീരത്ത് അജ്ഞാതജീവിയുടെ മൃതദേഹം അടിഞ്ഞിരുന്നു. ഇതിനു പിന്നാലെ ഇന്തോനീസ്യന്‍ തീരത്ത് ഭീമാകാരനായ അജ്ഞാതജീവിയുടെ ജഡം അടിഞ്ഞിരിക്കുകയാണിപ്പോള്‍.



ഇന്തോനീസ്യയിലെ ഹുലൂങ് കടല്‍തീരത്ത് ഗ്രാമവാസികളാണ് ഭീമാകാരനായ അജ്ഞാതജീവിയുടെ ജഡം കണ്ടെത്തിയിരിക്കുന്നത്. ആനയേക്കാള്‍ വലിപ്പമുള്ള ജീവി എന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ജീവി തീരത്തടിഞ്ഞതോടെ കടല്‍തീരം രക്തനിറമായിരുന്നു. ഇത്തരമൊരു ജീവിയെക്കുറിച്ച് ഇതുവരെ ആര്‍ക്കും ഒരറിവുമില്ലെന്നാണ് ഇതുവരെ ലഭിക്കുന്ന വിവരങ്ങള്‍ കാണിക്കുന്നത്. രണ്ടുദിവസം മുമ്പാണ് ജീവിയുടെ ജഡം കണ്ടെത്തിയത്. എന്നാല്‍ ഇത് എന്തു ജീവിയുടെ ജഡമാണെന്ന് ആര്‍ക്കും തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. 15 മീറ്റര്‍ നീളവും ഏകദേശം 35 ടണ്‍ ഭാരവുമാണ് ജീവിക്കുള്ളത്. കണവ ഇനത്തില്‍പ്പെടുന്ന ജീവിയുടേതോ ഭീമാകാരനായ തിമിംഗലത്തിന്റേതോ ആവാം ജഡമെന്നാണ് ജന്തുശാസ്ത്രജ്ഞരുടെ പ്രാഥമിക നിഗമനം. സാധാരണക്കാരും ശാസ്ത്രജ്ഞരുമടക്കം ആയിരക്കണക്കിനാളുകളാണ് ജഡം കാണാന്‍ തീരത്തെത്തിയിരിക്കുന്നത്.







[related]
Next Story

RELATED STORIES

Share it