Flash News

ഇനി വെടിക്കെട്ടപകടങ്ങള്‍ ഉണ്ടായാല്‍ ആദ്യം മറുപടി പറയേണ്ടിവരിക പൊലിസെന്ന് ഡിജിപി

ഇനി വെടിക്കെട്ടപകടങ്ങള്‍ ഉണ്ടായാല്‍ ആദ്യം മറുപടി പറയേണ്ടിവരിക പൊലിസെന്ന് ഡിജിപി
X


തിരുവനന്തപുരം: വെടിക്കെട്ട് അപകടങ്ങള്‍ ഉണ്ടായാല്‍ ആദ്യം മറുപടി പറയേണ്ടിവരിക പൊലിസായിരിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ.
സംസ്ഥാനത്ത് വെടിക്കെട്ടുകള്‍ നടത്തുന്നതിനുള്ള അനുമതി ലഭിക്കുന്നതിന് കര്‍ശന നിര്‍ദേശങ്ങളുമായി പുറത്തിറക്കിയ പുതിയ സര്‍ക്കുലറിലാണ് ഈ മുന്നറിയിപ്പുള്ളത്്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തയിടങ്ങളില്‍ വെടിക്കെട്ട് നടന്നാല്‍ പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ഡിജിപി മുന്നറിയിപ്പ് നല്‍കി.
സര്‍ക്കുലര്‍ ജില്ലാ പൊലിസ് മേധാവികള്‍ക്ക് കൈമാറി. വെടിക്കെട്ട് അപകടങ്ങള്‍ ഉണ്ടായാല്‍ ആദ്യം മറുപടി പറയേണ്ടിവരിക പൊലിസായിരിക്കും. സാമ്പിളുകള്‍ പരിശോധന നടത്തി മാരക പ്രഹരശേഷിയുള്ള രാസവസ്തുക്കള്‍ ഉപയോഗിച്ചില്ലെന്ന് ഉറപ്പാക്കണമെന്നും വെടിക്കെട്ട് നടത്താന്‍ അനുമതിയില്ലാത്തവര്‍ക്ക് സമ്മര്‍ദത്തിന് വഴങ്ങി അവസരം നല്‍കരുതെന്നും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു. ജില്ലാ ഭരണകൂടമാണ് വെടിക്കെട്ടിന് അനുമതി നല്‍കുന്നതെങ്കിലും വീഴ്ചയുണ്ടായാല്‍ പൊലിസ് ഉത്തരവാദികളായിരിക്കും. കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടിയുണ്ടാകുമെന്നും ഡിജിപി വ്യക്തമാക്കുന്നു.
Next Story

RELATED STORIES

Share it