palakkad local

ഇനി മില്‍മയുടെ കോക്കനട്ട് ബര്‍ഫിയും

ആലത്തൂര്‍: പാലുല്‍പ്പനങ്ങളുടെ വിപണിയിലേക്ക് മില്‍മയുടെ കൊക്കനട്ട് ബര്‍ഫിയും. ഉത്തരേന്ത്യയില്‍ പരമ്പരാഗത പാല്‍ ഉല്‍പ്പന്നമായ ബര്‍ഫിയാണ് തേങ്ങാ പീര ചേര്‍ത്ത് കോക്കനട്ട് ബര്‍ഫിയായി മലബാര്‍ മേഖലാ സഹകരണ ക്ഷീരോല്‍പാദക യൂനിയന്‍ വിപണിയിലെത്തിക്കുന്നത്.
സാധാരണ ബര്‍ഫി നിര്‍മിക്കാന്‍ പാലും പഞ്ചസാരയുമാണ് ഉപയോഗിക്കുക. എന്നാല്‍ ഇവ കൂടാതെ തേങ്ങാ പീര കൂടി ചേര്‍ത്താണ് മില്‍മയുടെ ബേപ്പൂര്‍ നടുവട്ടം പ്രൊഡക്ട് ഡയറിയില്‍ നിന്നും ബര്‍ഫി നിര്‍മിക്കുന്നത്.
പാലു വറ്റിച്ചുണ്ടാക്കുന്ന കോവയാണ് മില്‍മ ബര്‍ഫിയിലെ പ്രധാന ചേരുവ. 20 ദിവസം വരെ കേടുകൂടാതിരിക്കുന്ന രീതിയില്‍ പ്രകൃത ദത്ത ചേരുവകള്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന ബര്‍ഫി 200 ഗ്രാം പ്ലാസ്റ്റിക് കണ്ടെയ്‌നറുകളിലാക്കിയാണ് വില്‍പന നടത്തുന്നതെന്ന് മില്‍ക്ക് പ്രൊഡക്ട് പ്ലാന്റിന്റെ മാനേജര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
മലബാര്‍ മേഖലയില്‍ അധികമുള്ള പാല്‍ മറ്റു യൂനിയനുകള്‍ക്ക് നല്‍കിവരുകയാണ്. ഈ നഷ്ടം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ പാലുല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിന് യൂനിയന്‍ നടപടികളെടുക്കുന്നതെന്ന് മാനേജിങ് ഡയറക്ടര്‍ കെ ടി തോമസ് പറഞ്ഞു. മില്‍മ കോക്കനട്ട് ബര്‍ഫി 200 ഗ്രാം 80 രൂപയ്ക്ക് മില്‍മ ഷോപ്പികളിലും, ബൂത്തുകളിലും വി ല്‍പ്പനക്കെത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it