Flash News

ഇനി ബസിലും ട്രെയിനിലും ഓടിനടന്ന് ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ഉമ്മന്‍ചാണ്ടി

ഇനി ബസിലും ട്രെയിനിലും ഓടിനടന്ന് ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ഉമ്മന്‍ചാണ്ടി
X
CHANDYതിരുവനന്തപുരം: പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ബസിലും ട്രെയിനിലും കേരളത്തില്‍ അങ്ങോളമിങ്ങോളം ഓടിനടന്ന് ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുമെന്ന് സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യുഡിഎഫിന് ഇപ്പോഴുണ്ടായ തോല്‍വിയുടെ മുഖ്യഉത്തരവാദിത്വം തനിക്കാണെന്നും  സുധീരന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയായിരുന്നയാള്‍ പ്രതിപക്ഷനേതാവാകുന്നതാണ് പതിവെങ്കില്‍ പ്രതിപക്ഷ നേതാവായിരുന്നയാള്‍ മുഖ്യമന്ത്രിയാകുകയല്ലേ വേണ്ടതെന്നും അദ്ദേഹം ചോദിച്ചു. ഉപദേശകനായിരിക്കുന്നത് വലിയ പ്രശ്‌നമാണെന്നും അതിനാല്‍ യുഡിഎഫിന്റെ ഉപദേശകനാകാന്‍ താനില്ലെന്നും ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മുഖ്യമന്ത്രിയായിരുന്നയാള്‍ ആ സ്ഥാനത്തു നിന്നിറങ്ങുമ്പോള്‍ പ്രതിപക്ഷനേതാവാകുകയല്ലേ വേണ്ടത് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് അങ്ങനെയെങ്കില്‍ പ്രതിപക്ഷ നേതാവായിരുന്നയാള്‍ മുഖ്യമന്ത്രിയാകുകയല്ലേ വേണ്ടത് എന്ന് ഉമ്മന്‍ചാണ്ടി ചോദിച്ചത്.
പ്രതിപക്ഷ നേതാവാകാനില്ലെന്ന തീരുമാനം പാര്‍ട്ടിയെ നേരത്തേ അറിയിച്ചിട്ടുണ്ട്. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ബസിലും ട്രെയിനിലും കേരളത്തില്‍ അങ്ങോളമിങ്ങോളം ഓടിനടന്ന് ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കും. സ്ഥാനങ്ങള്‍ വഹിക്കണമെന്ന ആഗ്രഹമില്ല. 48 കൊല്ലം എംഎല്‍എ ആയിരുന്നെങ്കിലും വളരെക്കുറച്ചു കാലമേ ഭരണരംഗത്തു പ്രവര്‍ത്തിച്ചിട്ടുള്ളൂ.
തോല്‍വിക്കു കാരണം വര്‍ഗീയതയ്‌ക്കെതിരെ നിലപാടു ശക്തമാക്കാത്തതു കൊണ്ടാണെന്നു കരുതുന്നില്ല. വര്‍ഗീയത പറഞ്ഞ് വോട്ടര്‍മാരെ വഴിതെറ്റിക്കാന്‍ ചിലര്‍ശ്രമിച്ചു. അതു ജനം തിരിച്ചറിയുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
Next Story

RELATED STORIES

Share it