kozhikode local

ഇനി പ്രതിരോധങ്ങളെ അടിച്ചമര്‍ത്തുക സാങ്കേതിക വി ദ്യയിലൂടെ: എം മുകുന്ദന്‍

കോഴിക്കോട്്്്: അധികാര കേന്ദ്രങ്ങള്‍ ഇനിയുള്ള കാലം ജനങ്ങളുടെ പ്രതിരോധങ്ങളെ അടിച്ചമര്‍ത്തുക സാങ്കേതിക വിദ്യകളുപയോഗിച്ചാവുമെന്ന് സാഹിത്യകാരന്‍ എം മുകുന്ദ ന്‍.  മനുഷ്യന്റെ കായികാധ്വാനം ഒട്ടും ആവശ്യമില്ലാത്ത ഓട്ടോമേറ്റഡ് ഫാക്ടറികളുടെയും റോബോട്ടിക്‌സിന്റെയും നിര്‍മിത ബുദ്ധിയുടെയും കാലമാണിത്. ഈ യന്ത്രവല്‍കൃത ആഗോളീകരണത്തിന്റെ കാലത്ത് എല്ലാ തരത്തിലുമുള്ള അധിനിവേശങ്ങളെയും പ്രദേശിക സംസ്‌കാര തനിമകള്‍ കൊണ്ട് പ്രതിരോധിക്കാന്‍ നമുക്കാവണമെന്നും മുകുന്ദന്‍ റഞ്ഞു. കോഴിക്കോട് സാംസ്‌കാരിക വേദിയുടെ ഏഴാം വാര്‍ഷികത്തോടനുബന്ധിച്ച് ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആധാറിന്റെയും പേ ടിഎമ്മിന്റെയും ഡിജിറ്റലൈസേഷന്റെയും രൂപത്തില്‍ സാങ്കേതിക വിദ്യ അനുദിനം നമ്മിലേക്ക് പ്രവേശിക്കുകയാണ്. സമീപഭാവിയില്‍ അനീതിക്കെതിരേ ഉയരുന്ന വിമതശബ്ദങ്ങളെ ഇല്ലാതാക്കാന്‍ സാങ്കേതിക പുരോഗതി ദുരുപയോഗം ചെയ്യപ്പെടും. മലയാളി എന്നും എല്ലാ അര്‍ഥത്തിലും അധിനിവേശങ്ങളെ ചെറുത്തിട്ടുണ്ട്. ബ്രിട്ടീഷുകാരുടെ നീണ്ട കൊളോണിയല്‍ കാലഘട്ടത്തില്‍ പോലും നമ്മെ ആത്മീയമായി തോല്‍പ്പിക്കാന്‍ അവര്‍ക്കായില്ല. നമ്മുടെ വിശ്വാസങ്ങളെയും മാതൃകാപരമായ കുടുംബ സംവിധാനത്തെയും നശിപ്പിക്കാന്‍ സാധിച്ചില്ല. വിശ്വാസവും തനത് ഭക്ഷണവും ഭാഷയും ഉപയോഗിച്ച് അധിനിവേശങ്ങളെ പ്രതിരോധിക്കാനാവണം. നമുക്ക് കൈമോശം വന്ന നല്ല മൂല്യങ്ങളെ തിരിച്ചുപിടിക്കാന്‍ നമുക്കാവണം. മലയാളി വിവാദപ്രിയരായി മാറിയി.   രാവിലെ ഉണര്‍ന്ന് പത്രമെടുത്ത് നോക്കുന്നത് നാട്ടിലെന്ത് നടന്നു എന്നറിയാനല്ല. വിവാദങ്ങളുണ്ടോ എന്ന് പരിശോധിക്കാനാണ്. മലയാളി അവനിഷ്ടമുള്ള കാര്യങ്ങള്‍ മാത്രം ചര്‍ച്ച ചെയ്താല്‍ പോരാ. ഇഷ്ടമില്ലാത്ത കാര്യങ്ങളും സംവാദ വിഷയങ്ങളാവണം.  എന്തിനോടും ആസക്തിയാണ് മലയാളിക്ക്. മദ്യത്തോടും കൊച്ചുപെണ്‍കുട്ടികളോടും  സാഹിത്യത്തോടു പോലും കേരളീയന് ആസക്തിയാണ്. ഇത്തരം ആസക്തികള്‍ ശമിപ്പിക്കാന്‍ സക്രിയ സംവാദങ്ങള്‍ വേണമെന്നും മുകുന്ദന്‍ പറഞ്ഞു. സമ്മേളനത്തില്‍ എ കെ അബ്ദുല്‍ ഹഖീം അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ടി വി സുനീത എഴുതിയ  അടുക്കളയില്‍ നിന്ന് അടര്‍ക്കളത്തിലേക്ക്’ എന്ന പുസ്തകം കരിവെള്ളൂര്‍ മുരളി സി എസ് മീനാക്ഷിക്ക് നല്‍കി പ്രകാശനം ചെയ്തു. വി പി സുഹറ, ഗുലാബ്ജാന്‍ സംബന്ധിച്ചു. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കേരള മഹിളാ സമഖ്യയുടെ പുത്തികെപ്പൂവ് എന്ന നാടകവും ബംഗാളില്‍ നിന്നുള്ള നാടോടി ഗായക സംഘത്തിന്റെ ബാവുല്‍ സംഗീതവും അവതരിപ്പിച്ചു.
Next Story

RELATED STORIES

Share it