ഇനി പൂര്‍ത്തിയാവാനുള്ളത് എമര്‍ജന്‍സി ആക്ഷന്‍ പ്ലാന്‍

തൊടുപുഴ: ലോകബാങ്ക് പദ്ധതിയായ ഡാം റീഹാബിലിറ്റേഷന്‍ ആന്റ് ഇംപ്രൂവ്‌മെന്റ് പ്രൊജക്റ്റിന്റെ (ഡ്രിപ്) ഭാഗമായി കേരളത്തില്‍ ഇനി പൂര്‍ത്തിയാവാനുള്ളത് അണക്കെട്ടുകളുടെ ഭദ്രതാ പരിശോധന മുന്‍നിര്‍ത്തിയുള്ള എമര്‍ജന്‍സി ആക്ഷന്‍ പ്ലാന്‍ (ഇഎംപി).
സംസ്ഥാന-ജില്ലാ ഭരണകൂടങ്ങള്‍ മുതല്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഡ് മെംബര്‍മാരെ വരെ കണ്ണികളാക്കി സമഗ്രമായി രൂപീകരിക്കേണ്ട ഒന്നാണിത്. വൈദ്യുതി ബോര്‍ഡും ജലവകുപ്പും ഇപ്പോള്‍ ഇതിന്റെ പണിപ്പുരയിലാണ്. വെള്ളപ്പൊക്കമുണ്ടായാല്‍ ജീവഹാനി വരാതെയും മറ്റു നാശനഷ്ടങ്ങള്‍ ഉണ്ടാവാതെയും എങ്ങനെ ദുരന്തം ലഘൂകരിക്കാമെന്നതാണ് ഇഎംപി. ഇത് തയ്യാറാക്കുന്നത് വളരെ ശ്രമകരമായ ദൗത്യമാണെന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു. ഇപ്പോഴത്തെ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഇഎംപി തയ്യാറാക്കാനാണ് ശ്രമം നടക്കുന്നത്.അടുത്ത വര്‍ഷം ആദ്യമെങ്കിലും ആക്ഷന്‍ പ്ലാന്‍ അന്തിമമാക്കി പ്രസിദ്ധീകരിക്കണമെന്നാണ് ഡ്രിപിന്റെ നിര്‍ദേശം. 2012ല്‍ ആരംഭിച്ച ഡ്രിപിന്റെ കാലാവധി ആറു വര്‍ഷമാണ്. എന്നാല്‍, അതു രണ്ടു വര്‍ഷം കൂടി നീട്ടിയിട്ടുണ്ട്. ഇപ്പോഴത്തെ നിലയില്‍ 2020 ജൂണില്‍ പദ്ധതി അവസാനിക്കും.

Next Story

RELATED STORIES

Share it