Idukki local

ഇനി നിശബ്ദ പ്രചാരണത്തന്റെ മണിക്കൂറുകള്‍

ഉപ്പുതറ: പരസ്യ പ്രചരണത്തിനു കൊട്ടിക്കലാശമായതോടെ ഇനി നിശബ്ദ പ്രചരണത്തിനൊപ്പം തന്ത്രങ്ങളുടേയും കുതന്ത്രങ്ങളുടേയും മണിക്കൂറുകള്‍. ഇന്നലെ വൈകിട്ട് നിശബ്ദ പ്രചരണം ആരംഭിച്ചെങ്കിലും സ്ഥാനാര്‍ഥികളും നേതാക്കളും പാതിരാത്രിയിലും വോട്ടിനായുള്ള നെട്ടോട്ടത്തിലായിരുന്നു.
പ്രധാനപ്പെട്ട വ്യക്തികളേയും കുടുംബങ്ങളേയും സംഘടനകളേയും ഒരിക്കല്‍കൂടിക്കണ്ട് വോട്ട് ഉറപ്പിക്കാനായിരുന്നു സ്ഥാനാര്‍ഥിമാരുടെ ശ്രമം. ഓരോ വോട്ടും സ്വന്തം പെട്ടിയിലാക്കാന്‍ സ്ഥാനാര്‍ഥിമാരും മുന്നണികളും പരമാവധി തന്ത്രങ്ങളും കുതന്ത്രങ്ങളുമാണ് ഈ മണിക്കൂറുകളില്‍ പയറ്റുന്നത്. വിമതരേയും സ്വതന്ത്ര സ്ഥാനാര്‍ഥികളേയും വലയിലാക്കാനാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. പല വാഗ്ദാനങ്ങളും നല്‍കിയാണ് ഈ സ്ഥാനാര്‍ഥികളെ വലിയിലാക്കുന്നത്.
പണവും മദ്യവും ഒഴുക്കി വോട്ടുറപ്പിക്കാന്‍ ശ്രമം നടക്കുന്നതായും സൂചനകളുണ്ട്. തോട്ടം-ആദിവാസി മേഖലകള്‍ കേന്ദ്രീകരിച്ചാണ് ഇതിനു കളമൊരുക്കുന്നതെന്നാണ് അറിവ്.
ചിലര്‍ വിദേശമദ്യം ദിവസങ്ങള്‍ക്കു മുമ്പുതന്നെ വാങ്ങി സൂക്ഷിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു. പഞ്ചായത്ത്- ബ്ലോക്ക്- ജില്ലാ ഭരണം നേടാന്‍ അക്ഷീണ പരിശ്രമത്തിലാണ് നേതാക്കള്‍.
Next Story

RELATED STORIES

Share it