ഇനി കണ്ടെത്താനുള്ളത് 11 ഇന്ത്യക്കാരെ

നിഷാദ് അമീന്‍ജിദ്ദ: മിനാ അപകടത്തിനു ശേഷം കാണാതായ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 11 ഇന്ത്യക്കാരെ കുറിച്ചുള്ള വിവരങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ലെന്ന് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. കരുനാഗപ്പള്ളി സ്വദേശി മുഹമ്മദ് ഷാഫി എന്ന കുഞ്ഞു അഹമ്മദ് കുഞ്ഞു, അപകടത്തില്‍ മരിച്ച സുല്‍ഫിക്കര്‍ നഈമിയുടെ മാതാവ് കടക്കല്‍ ലൈല ബീവി എന്നീ മലയാളികളെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഇരുവരും റിയാദില്‍ നിന്ന് ആഭ്യന്തര ഹജ്ജ് തീര്‍ത്ഥാടക സംഘത്തോടൊപ്പമാണു മക്കയിലെത്തിയത്.കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കു കീഴിലെത്തിയവരില്‍ ജാര്‍ഖണ്ഡ് സ്വദേശി ഇല്യാസ്, യു.പി. സ്വദേശി റിഹാന എന്നവരെയാണു കണ്ടെത്താനുള്ളത്.

ഇന്ത്യയില്‍ നിന്ന് സ്വകാര്യ ഹജ്ജ് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ മുഖേനയെത്തിയ അഞ്ചുപേരെ കുറിച്ചുള്ള വിവരങ്ങളും ലഭ്യമായിട്ടില്ല. ഗുജറാത്ത് സ്വദേശികളായ ഇര്‍ഫാ ന്‍ റസൂല്‍ ബായി മന്‍സൂരി, ഷെയ്ഖ് അബ്ദുല്‍ മജീദ് റസൂല്‍, മ ന്‍സൂര്‍ അബ്ദുല്‍ റാഷിദ് ഇസ്മായീല്‍, രാജസ്ഥാനില്‍ നിന്നുള്ള സഹീര്‍ അബ്ബാസ്, യു.പി. സ്വദേശി ഫാറൂഖ് എന്നിവരാണിവര്‍. സൗദിയില്‍ നിന്ന് ഹജ്ജിനുപോയ ജാര്‍ഖണ്ഡ് സ്വദേശി മുഹമ്മദ് അഹ്മദ്, തെലങ്കാന സ്വദേശി ബില്‍ഖീസ് ജഹാന്‍ എന്നിവരെയും അപകടം നടന്ന് 18 ദിവസത്തിനു ശേഷവും കണ്ടെത്താനായിട്ടില്ലെന്ന് കോണ്‍സുലേറ്റ് അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ തിരിച്ചറിഞ്ഞ മൃതദേഹങ്ങള്‍ കൂടി ഉള്‍പ്പെടുത്തി കോണ്‍സുലേറ്റ് മരിച്ച ഇന്ത്യക്കാരുടെ പട്ടിക ഇന്നലെ പുതുക്കി. എന്നാല്‍, ഹജ്ജ് നിര്‍വഹിക്കാനെത്തി അസുഖം ബാധിച്ചു മരിച്ച രണ്ട് മലയാളികളെ മിനാ അപകടത്തില്‍ മരിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജമീല ചക്കാലക്കല്‍, ജമീല അമ്പായത്തോട് എന്നീ പേരുകളാണ് തെറ്റായി കടന്നുകൂടിയത്. ഈ രണ്ടു പേരുകള്‍ മാറ്റിനിര്‍ത്തിയാല്‍ അപകടത്തില്‍ മരിച്ച ഇന്ത്യക്കാരുടെ എണ്ണം 111 ആണ്.കഴിഞ്ഞ ദിവസം മരണം സ്ഥിരീകരിച്ചവരില്‍ നാലുപേ ര്‍ ഗുജറാത്തുകാരാണ്. ജമ്മു കശ്മീര്‍, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, തെലങ്കാന, യു.പി. എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണു മറ്റുള്ളവര്‍.
Next Story

RELATED STORIES

Share it