ഇനി കച്ചവടസിനിമകള്‍ എടുക്കില്ല: ജയരാജ്

തിരുവനന്തപുരം: കലാമൂല്യമുള്ള ചിത്രങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുമെന്ന് സംവിധായകന്‍ ജയരാജ്. ഐഎഫ്എഫ്‌കെയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം നേടിയ ശേഷം പ്രസ്‌ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇനി കച്ചവടസിനിമകള്‍ എടുക്കേണ്ട എന്നതാണു തീരുമാനം. സുവര്‍ണചകോരം തനിക്ക് സിനിമയോടുള്ള ഉത്തരവാദിത്തം കൂട്ടി. നിരവധി ചലച്ചിത്രമേളകളില്‍ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ഐഎഫ്എഫ്‌കെയില്‍ ലഭിച്ച ഈ അംഗീകാരം ഏറെ വിലമതിക്കുെന്നന്നും ജയരാജ് പറഞ്ഞു. 2000ല്‍ കരുണം എന്ന ചിത്രത്തിന് അവാര്‍ഡ് ലഭിച്ചപ്പോള്‍ ഷാജി എന്‍ കരുണ്‍ പറഞ്ഞിരുന്നത് ഇനി കച്ചവടസിനിമയിലേക്കു തിരിയേണ്ട എന്നായിരുന്നു. എന്നാല്‍, അതു കേള്‍ക്കാതെ എടുത്ത നിരവധി ചിത്രങ്ങള്‍ പരാജയവും സമ്മാനിച്ചു. ഇനി അദ്ദേഹത്തിന്റെ വാക്കുകള്‍ അനുസരിക്കുകയാണ്.
ചലച്ചിത്ര വികസനത്തിനായി കെഎസ്എഫ്ഡിസി ഒന്നും ചെയ്യുന്നില്ല. കച്ചവടസിനിമകള്‍ക്ക് മാത്രമാണ് അവര്‍ താല്‍പര്യം കാണിക്കുന്നത്. ഇന്നത്തെ തലമുറ സിനിമയെ ആവശത്തോടെ വരവേല്‍ക്കുന്നവരാണ്. സിനിമയെക്കുറിച്ച് വ്യക്തമായ ധാരണയുള്ളവരാണ് പുതുതലമുറ. ന്യൂജനറേഷന്‍ എന്നു പറഞ്ഞ് അവരെ അവഹേളിക്കുന്നതു ശരിയല്ല. പരീക്ഷണ സിനിമകള്‍ എല്ലാകാലത്തും ഉണ്ടാവാറുണ്ട്. പുതിയ ചിത്രങ്ങളെല്ലാം നിരവധി സാധ്യതയുള്ളവയാണെന്നു പറഞ്ഞ ജയരാജ് പുതുതലമുറ ചിത്രങ്ങളെ സ്വാഗതം ചെയ്തു.
Next Story

RELATED STORIES

Share it