ഇനി ഇവര്‍ക്ക് അഴകത്തു വീട്ടിലെ സാന്ത്വനം നുകരാം

കോഴിക്കോട്: രോഗം മാറിയിട്ടും മനോരോഗ ആശുപത്രിയി ല്‍ കഴിയുകയായിരുന്ന രണ്ടുപേരെ ചാത്തമംഗലം സാന്ത്വനം ട്രസ്റ്റ് ഏറ്റെടുത്തു. കോട്ടയം സ്വദേശിനിയും എംഎസ്‌സി ബോട്ടണി ബിരുദധാരിയുമായ 52കാരിയെയും കോഴിക്കോട് സിവി ല്‍ സ്‌റ്റേഷനു സമീപത്തെ 48കാരിയെയുമാണ് ചാത്തമംഗലം സ്വദേശി സുധീറിന്റെ നേതൃത്വത്തിലുള്ള ട്രസ്റ്റ് ഏറ്റെടുത്തത്. ഇനി ഇവര്‍ വേങ്ങേരി മഠത്തിലെ അഴകത്തു വീട്ടിലായിരിക്കും താമസിക്കുക.
മനോരോഗം മാറി മൂന്നു മാസം മുമ്പ് ഇവിടെയെത്തിയ ഗീത ഉള്‍പ്പെടെ പത്തോളം പേര്‍ ഇവിടെ അവര്‍ക്കു കൂട്ടിനുണ്ടാവും. ഇന്നലെ രാവിലെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നടന്ന പരിപാടി ഡോ. എം പി പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു.
മനോരോഗികളെ സമൂഹത്തിലേക്കു തിരിച്ചുകൊണ്ടുവരുന്നതിനുള്ള പ്രധാന വഴിയാണു പുനരധിവാസമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മനോരോഗ വിദഗ്ധന്‍ ഡോ. കെ കെ ശിവദാസന്‍ പറഞ്ഞു.
ഡോ. അനിത, ഡോ. വല്‍സല, ചാത്തമംഗലം ഗ്രാമപ്പഞ്ചായത്ത് അംഗം കല്‍പ്പള്ളി നാരായണന്‍, ശോഭിത, സുധീര്‍ ചാത്തമംഗലം സംസാരിച്ചു. ആശുപത്രിയിലെ 10 വാര്‍ഡുകളിലേക്ക് ട്രസ്റ്റ് നല്‍കുന്ന ക്ലോക്കുകള്‍, അന്തേവാസികള്‍ക്കുള്ള വസ്ത്രങ്ങള്‍, ബാഗുകള്‍ എന്നിവ പത്മനാഭന്‍ നഴ്‌സിങ് സൂപ്രണ്ട് സരസ്വതിക്കു കൈമാറി.
Next Story

RELATED STORIES

Share it