ഇനി അഡ്വക്കറ്റ് സി ആര്‍ നീലകണ്ഠന്‍; പദവി പോരാട്ടങ്ങള്‍ക്ക് കരുത്താവും

ഇനി അഡ്വക്കറ്റ് സി ആര്‍ നീലകണ്ഠന്‍; പദവി പോരാട്ടങ്ങള്‍ക്ക് കരുത്താവും
X
CR-Neelakandanകൊച്ചി: രാഷ്ട്രീയ പരിസ്ഥിതി പ്രശ്‌നങ്ങളില്‍ നിരന്തരമായി പോരാട്ടം നടത്തി വന്ന സി ആര്‍ നീലകണ്ഠന്‍ ഇനി അഡ്വ. സി ആര്‍ നീലകണ്ഠന്‍ എന്നാവും അറിയപ്പെടുക. കേരള ബാര്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ എറണാകുളം ഫൈന്‍ ആര്‍ട്‌സ് ഹാളില്‍ നടന്ന ചടങ്ങില്‍ സി ആര്‍ നീലകണ്ഠന്‍ എന്റോള്‍ ചെയ്തു. സമൂഹ നന്‍മയ്ക്കായി താന്‍ നടത്തുന്ന പോരാട്ടങ്ങള്‍ക്ക് അഭിഭാഷക പദവി ഊര്‍ജം പകരുമെന്ന് സി ആര്‍ നീലകണ്ഠന്‍ പറഞ്ഞു.
ജനാധിപത്യത്തില്‍ നീതിന്യായ സംവിധാനത്തിനുള്ള പ്രാധാന്യം മനസ്സിലാക്കിയാണ് നിയമപഠനത്തിന് മുതിര്‍ന്നത്. രാഷ്ട്രീയത്തെ പോലും ഇന്ന് സ്വാധീനിക്കുന്നത് കോടതികളാണ്. അഭിഭാഷകന്റെ നിയമവൈദഗ്ധ്യം പരിസ്ഥിതി രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ ഉപയോഗപ്പെടുത്തുകയാവും താന്‍ ചെയ്യുകയെന്ന് സി ആര്‍ നീലകണ്ഠന്‍ പറഞ്ഞു.
അഭിഭാഷകത്തറവാട്ടില്‍ നിന്നുള്ള മൂന്നാം തലമുറക്കാരിയാണ് ഇന്നലെ എന്റോള്‍ ചെയ്ത ഫസ്‌ലീന്‍ എ റഹീം. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അബ്ദുല്‍ റഹീമിന്റെ മകളാണ് ഫസ്‌ലീന്‍. കൊച്ചിയില്‍ അഭിഭാഷകനും പിന്നീട് സെയില്‍ ടാക്‌സ് കമ്മീഷണറുമായ ആലിപിള്ളയുടെ മകനാണ് ജസ്റ്റിസ് അബ്ദുല്‍ റഹീം.
Next Story

RELATED STORIES

Share it