World

ഇദ്‌ലിബില്‍ കൂട്ട ഒഴിപ്പിക്കല്‍

ഇദ്‌ലിബ്: സിറിയയിലെ വിമത മേഖലയായ ഇദ്‌ലിബില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കല്‍ തുടരുന്നു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പ്രദേശത്തേക്കാണു ജനങ്ങളെ കൂട്ടമായി മാറ്റുന്നത്.
ഇതുവരെ ആ—യിരത്തോളം പേരെയാണ് മാറ്റിയതെന്ന് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ഇദിലിബിലെ ശിയാ ഭൂരിപക്ഷമുള്ള പട്ടണങ്ങളായ അല്‍ഫൗ, കെഫ്‌റയ എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ പേരെ മാറ്റിയത്. അല്‍ഖാഇദയുമായി ബന്ധമുള്ള സായുധസംഘമായ ഹയ്അ തഹ്‌രീറുശ്ശാം സര്‍ക്കാരുമായുണ്ടാക്കിയ ഉടമ്പടിപ്രകാരമാണ് വിമത മേഖലയിലെ ജനങ്ങളെ സര്‍ക്കാര്‍ നിയന്ത്രിത പ്രദേശങ്ങളിലേക്കു മാറ്റുന്നത്.
ഇതിനു പകരമായി ജയിലിലുള്ള 1500 തടവുകാരെ വിട്ടയക്കും. ഇറാന്‍, റഷ്യ, തുര്‍ക്കി എന്നിവരുടെ മധ്യസ്ഥതയില്‍ സിറിയന്‍ സര്‍ക്കാരും വിമതരും യുദ്ധത്തിന്റെ തീക്ഷ്ണത കുറയ്ക്കുന്ന മേഖലയായി അംഗീകരിച്ച പ്രദേശമാണ് ഇദ്‌ലിബ്.
Next Story

RELATED STORIES

Share it