ഇത്തിരിക്കുഞ്ഞന്‍ മൊണാലിസ!

ലണ്ടന്‍: മൈക്രോസ്‌കോപ്പ് ഉപയോഗിച്ചു മാത്രം കാണാന്‍ സാധിക്കുന്ന മൊണാലിസയെ ഡെന്‍മാര്‍ക്കില്‍ രൂപകല്‍പന ചെയ്തു. ലിയനാഡോ ഡാവിഞ്ചിയുടെ വിഖ്യാത സൃഷ്ടിയായ മൊണാലിസയെ യഥാര്‍ഥ പെയിന്റിങിന്റെ 10,000 മടങ്ങ് ചെറുതായി പ്രിന്റ് ചെയ്താണ് ഇവിടുത്തെ സാങ്കേതിക വിദഗ്ധര്‍ വിസ്മയം തീര്‍ത്തത്.
ഡെന്‍മാര്‍ക്കിലെ ടെക്‌നിക്കല്‍ യൂനിവേഴ്‌സിറ്റി അധികൃതരാണ് പുത്തന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള മൊണാലിസയുടെ സ്രഷ്ടാക്കള്‍. 1,27,000 ഡിപിഐ (ഡോട്‌സ് പെര്‍ ഇഞ്ച്) ഉപയോഗിച്ചാണ് ചിത്രം പ്രിന്റ് ചെയ്തിട്ടുള്ളത്. സാധാരണ മാഗസിനുകളും പുസ്തകങ്ങളും 300 ഡിപിഐ ഉപയോഗിച്ചാണ് പ്രിന്റ് ചെയ്യുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ ഡിസ്‌പ്ലേയിലെ ഒരു പിക്‌സലിലും ചെറുതായ സാങ്കേതികവിദ്യയാണ് ചിത്രത്തിന്റെ നിര്‍മാണത്തിനുപയോഗിച്ചിട്ടുള്ളത്.
പ്രത്യേക പ്രതലത്തില്‍ ചിത്രം വച്ച ശേഷം മൈക്രോസ്‌കോപ്പിലൂടെ നോക്കിയാല്‍ മാത്രമേ ചിത്രം കാണാനാവൂ. യഥാര്‍ഥ മൊണാലിസയെ വെല്ലുന്ന വ്യക്തതയാണ് ചിത്രത്തിനുള്ളതെന്നും നിര്‍മാതാക്കള്‍ അവകാശപ്പെട്ടു. മൊണാലിസയുടെ ഏറ്റവും വലിയ പ്രത്യേകതയായ മുഖത്തെ ഭാവം പോലും ഈ കുഞ്ഞന്‍ പെയിന്റിങിലും ദര്‍ശിക്കാനാവുമെന്നു നിര്‍മാതാക്കള്‍ ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it