World

ഇത്തവണ ഹജ്ജിന് ഇറാനികള്‍ എത്തില്ല

തെഹ്‌റാന്‍: ഇത്തവണ ഹജ്ജ് കര്‍മത്തിന് സൗദി അറേബ്യയിലേക്ക് ഇറാനിയന്‍ തീര്‍ത്ഥാടകരെ അയക്കില്ലെന്ന് ഇറാന്‍ ഔദ്യോഗികമായി അറിയിച്ചു. തീര്‍ത്ഥാടകര്‍ക്ക് മതിയായ സുരക്ഷ ഒരുക്കുന്നതില്‍ സൗദി പരാജയപ്പെട്ടതായും ഇറാന്‍ ആരോപിച്ചു. കഴിഞ്ഞ വര്‍ഷം ഹജ്ജ്കര്‍മം നിര്‍വഹിക്കാനെത്തിയ 2426 പേര്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചതുമുതല്‍ സുരക്ഷാകാര്യത്തില്‍ ഇറാനും സൗദിയും പരസ്പരം കൊമ്പുകോര്‍ക്കുകയാണ്. തങ്ങളുടെ മോശം പെരുമാറ്റത്തിന് കനത്ത പ്രതിഫലം നല്‍കേണ്ടി വരുമെന്ന കാര്യം സൗദിക്കറിയാമെന്ന് ഇറാനിലെ ഹജ്ജ്, തീര്‍ത്ഥാടന വിഭാഗം മേധാവി സയീദ് ഒഹാദി ആരോപിച്ചു.
കഴിഞ്ഞ വര്‍ഷമുണ്ടായ വന്‍ ദുരന്തത്തിനു പിന്നാലെ ഹജ്ജ് കര്‍മങ്ങള്‍ക്കുള്ള സുരക്ഷ സൗദി വര്‍ധിപ്പിക്കണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതുസംബന്ധിച്ച് ഈയാഴ്ച നടന്ന രണ്ടാംഘട്ട ചര്‍ച്ച ധാരണയിലെത്താതെ പിരിഞ്ഞു. സുരക്ഷാകാര്യത്തില്‍ സൗദി നിഷേധാത്മകമായ നിലപാടാണ് കൈക്കൊള്ളുന്നതെന്ന് ഇറാന്‍ കുറ്റപ്പെടുത്തി.
Next Story

RELATED STORIES

Share it