Flash News

ഇതു സമര്‍പ്പണത്തിന്റെ മഹാവിജയം



ഹനീഫ  എടക്കാട്

തിരുവനന്തപുരം: അനവധി യാത്രകളും റാലികളും കണ്ട അനന്തപുരിക്ക് വിപ്ലവത്തിന്റെ പുതുകാഴ്ചയും കേള്‍വിയും നല്‍കി പോപുലര്‍ ഫ്രണ്ട് മഹാസമ്മേളനം. ചുരുങ്ങിയ ദിവസങ്ങളുടെ ഒരുക്കംകൊണ്ട് ജനലക്ഷങ്ങളാണു തലസ്ഥാന നഗരിയില്‍ ഒഴുകിയെത്തിയത്. ബഹുജനറാലിയും സമ്മേളനവും പരാജയപ്പെടുത്താന്‍ അവസാന മണിക്കൂറിലും അണിയറയില്‍ ശ്രമം നടത്തിയ തല്‍പരകക്ഷികളുടെ എല്ലാ വൈതരണികളെയും നിശ്ചയദാര്‍ഢ്യവും  സമര്‍പ്പണവുംകൊണ്ട് വോളന്റിയര്‍മാരും മറികടക്കുകയായിരുന്നു. അതിരാവിലെ മുതല്‍ സംസ്ഥാനത്തിന്റെ നാനാദിക്കുകളില്‍ നിന്നും പ്രത്യേക വാഹനത്തിലും തീവണ്ടികളിലുമായി ആളുകള്‍ റാലിയിലും സമ്മേളനത്തിലും പങ്കെടുക്കാനെത്തി. പിഞ്ചുകുഞ്ഞു മുതല്‍ വയോധികര്‍ വരെ സംഘപരിവാര ഫാഷിസത്തിനെതിരേ ക്ഷുഭിതയൗവനത്തിന്റെ ചൂരും ചൂടും പ്രകടിപ്പിച്ചാണ് പ്രകടനവഴിയില്‍ കടന്നുപോയത്. റാലി കടന്നുപോയ അനന്തപുരിയുടെ ഇരുവീഥികളിലും പതിനായിരങ്ങളാണ് ജാഥ വീക്ഷിക്കാനെത്തിയത്. മഴയില്‍ ചളി നിറഞ്ഞ പുത്തരിക്കണ്ടം മൈതാനം ഞൊടിയിടകൊണ്ടാണ് അനുകൂലമായ പ്രതലമാക്കി വോളന്റിയര്‍മാര്‍ മാറ്റിയത്. വനിതാ പോലിസുകാരടക്കം ആയിരക്കണക്കിന് പോലിസുകാരെ വിന്യസിച്ചിരുന്നെങ്കിലും അവര്‍ക്കടക്കം കാഴ്ചക്കാരുടെ റോള്‍ മാത്രമായിരുന്നു. പതിവുപോലെ അച്ചടക്കത്തിന്റെയും ആത്മാര്‍പ്പണത്തിന്റെയും നേര്‍സാക്ഷ്യമായ പ്രകടനവും സമ്മേളനവും പൊതുജനത്തിന് പുതിയ അനുഭവവും കാഴ്ചയുമായി.
Next Story

RELATED STORIES

Share it