ഇതു മനോഹരി ചായ; വില 39,001 രൂപ

ഗുവാഹത്തി: അസമില്‍ ചായ ലേലത്തില്‍ റെക്കോഡ് വില നേടി മനോഹരി ചായ. കിലോക്ക് 39,001 രൂപ നിരക്കിലാണു മനോഹരി ടീ എസ്‌റ്റേറ്റിന്റെ ചായ ലേലത്തില്‍ പോയത്. ലോകത്ത് ഒരു ചായ ഇനത്തിനു ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന വിലയാണ് ഇത്. മനോഹരി ഗോള്‍ഡ് സ്‌പെഷ്യല്‍ ടീ എന്ന ചായപ്പൊടി ദില്‍ബര്‍ഗിലെ ഉയര്‍ന്ന മലനിരകളിലാണ് ഉല്‍പാദിപ്പിക്കുന്നത്. അഹ്മദാബാദിലെ കച്ചവടക്കാര്‍ക്കു വേണ്ടി അസമിലെ സൗരഭ് ടീ ട്രേഡേഴ്‌സാണ് ഇത്രയും ഉയര്‍ന്ന വില നല്‍കി മനോഹരി ചായ സ്വന്തമാക്കിയത്.
സ്വര്‍ണത്തരികള്‍ പോലെയാണു മനോഹരി ചായ ഇലകള്‍. ഒരു ദിവസം ഇതിന്റെ 50 ഗ്രാം ഇലകള്‍ മാത്രമാണു തയ്യാറാക്കാന്‍ കഴിയുക. അതിരാവിലെ  മികച്ച ഇലകള്‍ മാത്രം തിരഞ്ഞെടുത്തു പറിക്കുകയാണ് ആദ്യം ചെയ്യുക. 25 കിലോ വരെ ഇലകള്‍ പറിച്ച് അതില്‍ നിന്നാണ് മികച്ച ഇലകളെടുത്ത് 50 ഗ്രാം ചായ തയ്യാറാക്കുക.
Next Story

RELATED STORIES

Share it