kasaragod local

ഇതുവരെ നഷ്ടപരിഹാരം നല്‍കിയത് 61 ലക്ഷം രൂപ

കാസര്‍കോട്്: ദേശീയപാത വികസനത്തിന്റെ ഭാഗമായി ഭൂമി ഏറ്റെടുത്തവര്‍ക്ക് ഇതുവരേയായി 60,99,879 രൂപ നഷ്ടപരിഹാരം നല്‍കി. 68 പേര്‍ക്കാണ് നഷ്ടപരിഹാരം നല്‍കിയത്. മുളിഞ്ച, ബാര, കുഞ്ചത്തൂര്‍, പിലിക്കോട് വില്ലേജുകളില്‍ സ്ഥലം ഏറ്റെടുക്കുന്നവര്‍ക്കാണ് നഷ്ടപരിഹാരം നല്‍കിയത്.
ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം നല്‍കാന്‍ ദേശീയപാത ഭൂമി ഏറ്റെടുക്കല്‍ വിഭാഗത്തിന് 8.31 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.
ഉദ്യാവരം (ഒന്ന്), മൊഗ്രാല്‍ (രണ്ട്), അടുക്കത്ത്ബയല്‍ (ആറ്), കാസര്‍കോട് (രണ്ട്), ആരിക്കാടി (രണ്ട്), മജ്ബയല്‍ (മൂന്ന്) എന്നീ വില്ലേജുകളിലാണ് സ്ഥലം ഏറ്റെടുത്തത്. 33 വില്ലേജുകളില്‍ നിന്നാണ് സ്ഥലം ഏറ്റെടുക്കേണ്ടിവരുന്നത്. 40 ആരാധനായലങ്ങളുടെ സ്ഥലങ്ങള്‍ കൂടി ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഏറ്റെടുക്കാനുണ്ട്.
എന്നാല്‍ ആരാധനാലയങ്ങളുടെ സ്ഥലം ഏറ്റെടുക്കു േമ്പാള്‍ ഇവിടെ കെട്ടിടങ്ങള്‍ക്ക് വരുന്ന നഷ്ടപരിഹാരം കൂടി അനുവദിക്കണമെന്ന് ആരാധനാലയ കമ്മിറ്റി ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയില്‍ ആവശ്യമുയര്‍ന്നതിനെ തുടര്‍ന്ന് ഇതുസംബന്ധിച്ച് നാഷനല്‍  ൈഹവേ അതോറിറ്റി ഓഫ് ഇന്ത്യക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് ദേശീയപാത ഭൂമി ഏറ്റെടുക്കല്‍ വിഭാഗം ഡെപ്യൂട്ടികലക്്ടര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it