Sports

ഇതിഹാസത്തെ സാക്ഷിയാക്കി കണക്കുതീര്‍ക്കാന്‍ കേരളം

കൊല്‍ക്കത്ത: ഐ.എസ്.എല്ലി ല്‍ ഇന്ന് ഗ്ലാമര്‍ പോരാട്ടം. വിജയവഴിയില്‍ തിരിച്ചെത്താനുറച്ച് കഴിഞ്ഞ തവണത്തെ റണ്ണറപ്പായ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് നിലവിലെ ചാംപ്യന്‍മാരായ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയെ നേരിടും. കൊല്‍ക്കത്തയുടെ തട്ടകമായ സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തിലാണ് പോരാട്ടം. കഴിഞ്ഞ തവണത്തെ ഫൈനലിലേറ്റ തോല്‍വിക്ക് അവരുടെ തട്ടകത്തില്‍ വച്ച് തന്നെ കണക്കുചോദിക്കുകായെന്ന ലക്ഷ്യത്തോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് അങ്കത്തിന് കച്ചകെട്ടുന്നത്. പ്രഥമ ഐ.എസ്.എല്‍ കലാശപ്പോരാട്ടത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് കൊല്‍ക്കത്ത കൊമ്പന്‍മാരെ കീഴടക്കിയത്. ഇന്നത്തെ മല്‍സരം നിരവധി സവിശേഷതകളടങ്ങിയതാണ്.

ചാംപ്യന്‍മാരും റണ്ണറപ്പും തമ്മിലുള്ള കൊമ്പുകോര്‍ക്കലിനേക്കാള്‍ ഇന്നത്തെ മല്‍സരം ശ്രദ്ധേയമാവുക ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ സാന്നിധ്യം കൊണ്ടാണ്. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി കൊല്‍ക്കത്തയിലെത്തിയ പെലെ ഇന്നത്തെ മല്‍സരം വീക്ഷിക്കാന്‍ മുഖ്യ അതിഥിയായി പ്രസിദ്ധമായ സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തിലെത്തുന്നുണ്ട്. അതിനാല്‍ ഇതിഹാസതാരത്തിന് മുന്നില്‍തന്നെ കൊല്‍ക്കത്തയോട് കണക്കുചോദിക്കാനുള്ള കഠിന തയ്യാറെടുപ്പിലാണ് ബ്ലാസ്റ്റേഴ്‌സ്.

ആദ്യ കളിയില്‍ വിജയത്തോടെ തുടങ്ങിയ ബ്ലാസ്‌റ്റേഴ്‌സിനും കൊല്‍ക്കത്തയ്ക്കും രണ്ടാമങ്കത്തില്‍ സമനിലകുരുക്ക് നേരിടുകയായിരുന്നു. അതിനാല്‍ തന്നെ വിജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തേക്ക് കയറാനുള്ള കഠിന തയ്യാറെടുപ്പിലാണ് ഇരു ടീമും. കഴിഞ്ഞ സീസണില്‍ ഫൈനലുള്‍പ്പെടെ മൂന്നു തവണയാണ് ഇരുടീമും മുഖാമുഖം വന്ന ത്. ഇരു ടീമും ഓരോ വിജയങ്ങ ള്‍ കരസ്ഥമാക്കിയപ്പോള്‍ ഒരു മല്‍സരം സമനിലയില്‍ കലാശിക്കുകയായിരുന്നു. ആദ്യ കളിയില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരേ ബ്ലാസ്‌റ്റേഴ്‌സിനുവേണ്ടി ഗോള്‍ നേടിയ മലയാളി താരം മുഹമ്മദ് റാഫിയെയും ജോസുവിനെ യും ഇന്ന് ആദ്യ ഇലവനില്‍ തന്നെ കോച്ച് പീറ്റര്‍ ടെയ്‌ലര്‍ ഇറക്കിയേക്കും. രണ്ടാമങ്കത്തില്‍ ഇരുവരെയും ടീമിലെടുത്തിരുന്നില്ല. എന്നാല്‍, പരിക്കേറ്റ കൊ ല്‍ക്കത്ത മാര്‍ക്വി താരം ഹെല്‍ഡര്‍ പോസ്റ്റിഗ ഇന്നും കളിക്കി ല്ല. റിനോ ആന്റോ, അര്‍നാബ് മോണ്ടല്‍ എന്നിവരും പരിക്കിന്റെ പിടിയിലായത് കൊല്‍ക്ക ത്ത കോച്ച് അന്റോണിയോ ഹബാസിനെ അലട്ടുന്നുണ്ട്.
Next Story

RELATED STORIES

Share it